Breaking

Thursday, May 28, 2020

ബുണ്ടസ്​ലിഗ കിരീടം അരികെ; തുടര്‍ച്ചയായ എട്ടാം കിരീടമെന്ന റെക്കോഡിലേക്ക് ബയേണ്‍ മ്യൂണിക്ക്

ബെർലിൻ: ജർമൻ ബുണ്ടസ്​ലിഗ ഫുട്ബോളിലെ നിർണായകമത്സരത്തിൽ ബൊറൂസ്സിയ ഡോർട്മുൺഡിനെ കീഴടക്കി ബയേൺ മ്യൂണിക്ക് കിരീടത്തിലേക്ക് അടുത്തു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം. ഇതോടെ 28 കളിയിൽ നിന്ന് നിലവിലെ ചാമ്പ്യന്മാർക്ക് 64 പോയന്റായി. രണ്ടാംസ്ഥാനത്തുള്ള ഡോർട്മുൺഡിന് 57 പോയന്റാണുള്ളത്. ആറുകളി ബാക്കിനിൽക്കെ ഏഴുപോയന്റ് ലീഡ്. തുടർച്ചയായ എട്ടാം ബുണ്ടസ്​ലിഗ കിരീടമെന്ന നേട്ടത്തിലേക്കാണ് ക്ലബ്ബ് അടുക്കുന്നത്. 43-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചാണ് ബയേണിന്റെ വിജയഗോൾ നേടിയത്. മാർക്ക് ചെയ്യപ്പെടാതെ നിൽക്കുമ്പോൾ ലഭിച്ച പന്തിനെയാണ് മനോഹരമായി കിമ്മിച്ച് വലയിലേക്കയച്ചത്. സ്ഥാനം തെറ്റിനിന്ന ഡോർട്മുൺഡ് ഗോളി ബുർക്കി, കിമ്മിച്ചിന് കാര്യങ്ങൾ എളുപ്പമാക്കി. ഈ സീസണിലെ താരത്തിന്റെ മൂന്നാമത്തെ ഗോളായിരുന്നു അത്. മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. ആവേശത്തിനും ആക്രമണത്തിനും കുറവില്ലായിരുന്നു. എർലിങ് ഹാളണ്ടിനെ മുൻനിർത്തിയായിരുന്നു ഡോർട്മുൺഡ് ആക്രമണം. എന്നാൽ, ബയേൺ ലെഫ്റ്റ് ബാക്ക് ഡേവിസ് വേഗംകൊണ്ടും കരുത്തുകൊണ്ടും ഹാളണ്ടിനെ ഗോൾമുഖത്ത് അനങ്ങാൻ വിട്ടില്ല. മറ്റു കളികളിൽ വോൾഫ്സ്ബർഗ് ബയേർ ലേവർക്യൂസനെ കീഴടക്കിയപ്പോൾ (4-0) വെർഡർ ബ്രെമൻ ബൊറൂസ്സിയ മൊൺചെൻഗ്ലാഡ്ബാക്കിനെ തളച്ചു (0-0). Content Highlights: Bundesliga title looks set to return to Munich Bayern Munich close in on title


from mathrubhumi.latestnews.rssfeed https://ift.tt/2M6sxmc
via IFTTT