കാഠ്മണ്ഡു: ഡാർചുല-ലിപുലെഖ് ലിങ്ക് റോഡ് തർക്കത്തിലൂടെനേപ്പാൾ മറ്റാരുടേയോ താത്പര്യം സംരക്ഷിക്കുകയാണെന്ന ഇന്ത്യൻ കരസേനാ മേധാവി മനോജ് നരവനെയുടെ പരാമർശത്തെ നേപ്പാൾ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഈശ്വർ പൊഖ്രൈൽ അപലപിച്ചു. ഇന്ത്യക്കായി ദീർഘകാല ത്യാഗ പാരമ്പര്യമുള്ള നേപ്പാളി ഗൂർഖകളുടെ വികാരത്തെ ഈ പരാമർശം വേദനപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈനിക മേധാവിയുടെ വാക്കുകൾ നേപ്പാളി ഗൂർഖ സൈനികരുടെ വികാരത്തേയും വ്രണപ്പെടുത്തി. ഇന്ത്യയെ സംരക്ഷിക്കാൻ ജീവൻ അർപ്പിക്കുന്നവരാണ് അവർ. ഗൂർഖസേനയുടെ മുന്നിൽ അഭിമാനത്തോടെനിൽക്കാൻ അവർക്കിപ്പോൾ ബുദ്ധിമുട്ടായിരിക്കണം ഒരു നേപ്പാളി ഓൺലൈൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഈശ്വർ പൊഖ്രൈൽ പറഞ്ഞു. നരവനെയുടെ പ്രസ്താവനയെ പൊളിറ്റിക്കൽ സ്റ്റണ്ട് എന്നു വിശേഷിപ്പിച്ച പൊഖ്രൈൽ അത്തരം അഭിപ്രായങ്ങൾ സേനാ മേധാവികളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നുംപറഞ്ഞു. ഇന്ത്യൻ സൈന്യത്തിൽ ഏറ്റവും കുറഞ്ഞത് 40 ബറ്റാലിയൻ ഗൂർഖകളുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യൻ സായുധസേനയിൽ ഗൂർഖകൾക്ക് പ്രത്യക ഇടമുണ്ടായിരുന്നു. ഇന്ത്യ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഡാർചുല-ലിപുലെഖ് ലിങ്ക് റോഡിനെ നേപ്പാൾ എതിർക്കാൻ കാരണങ്ങളുണ്ടെന്നും മറ്റൊരാളുടെ നിർദേശപ്രകാരമാണ് അവരുടെ എതിർപ്പെന്നുമായിരുന്നു കരസേനാ മേധാവി അടുത്തിടെ പറഞ്ഞത്. Content Highlights:On Army Chiefs China Reference in Kalapani Dispute, Nepal Reminds India of Gorkhas Sacrifice
from mathrubhumi.latestnews.rssfeed https://ift.tt/2ZBxafW
via
IFTTT