തിരുവനന്തപുരം: മദ്യവിൽപ്പനയ്ക്ക് ഓൺലൈൻ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള 'ബെവ്ക്യു' മൊബൈൽ ആപ്പിന് ഗൂഗിളിന്റെ അനുമതി. വ്യാഴാഴ്ചമുതൽ മദ്യവിൽപ്പന ആരംഭിച്ചേക്കും. ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷമാണ് മൊബൈൽ ആപ്പ് സജ്ജമാകുന്നത്. ആൻഡ്രോയിഡ് ഫോണുകൾക്ക് ഉപയോഗിക്കാവുന്ന മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉടൻ ലഭ്യമാകും. ചൊവ്വാഴ്ച രാവിലെയാണ് മൊബൈൽ ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ അനുമതിലഭിച്ചത്. ആപ്പിന്റെ പ്രവർത്തനങ്ങളും മറ്റു ക്രമീകരണങ്ങളും മന്ത്രി ടി.പി. രാമകൃഷ്ണൻ ബുധനാഴ്ച പ്രഖ്യാപിക്കും. അതിനുശേഷം ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാകും. സ്മാർട്ട് ഫോണുകൾ ഇല്ലാത്തവർക്ക് എസ്.എം.എസ്. മുഖേനയും മദ്യംവാങ്ങാൻ ടോക്കൺ എടുക്കാം. ഇതിനുള്ള സംവിധാനവും ഒപ്പമുണ്ട്. content highlights: liquor sale from tomorrow onwards
from mathrubhumi.latestnews.rssfeed https://ift.tt/3d73kng
via
IFTTT