ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിന് പരിഹാരം കാണാൻ നയതന്ത്ര-സൈനിക തലത്തിൽ ചർച്ചകൾ നടന്നുവരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റൊരു രാജ്യത്തിന്റേയും ഇടപെടൽ ഇന്ത്യക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-ചൈന തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് ഷായുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രിഹിക്കുന്നില്ല. എന്നിരുന്നാലും, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നമ്മുടെ അന്താരാഷ്ട്ര അതിർത്തികൾ സുരക്ഷിതമാണെന്ന് എല്ലാവർക്കും ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ അതിർത്തിയിലെ സുരക്ഷയ്ക്ക് നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അവിടെ ഒരു ദോഷവും വരുത്താൻ അനുവദിക്കില്ല. നമ്മുടെ സുരക്ഷയും പരമാധികാരവും ലംഘിക്കാൻ ആരേയും അനുവദിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതിന് മറ്റൊരു രാജ്യത്തിന്റയും ഇടപെടൽ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും ഷാ കൂട്ടിച്ചേർത്തു. Content Highlights:China issue being resolved diplomatically-no comments on Trumps statements-Amit Shah
from mathrubhumi.latestnews.rssfeed https://ift.tt/3gCUgZs
via
IFTTT