Breaking

Saturday, May 30, 2020

കോവിഡ് കാലത്ത് ഭോപ്പാൽ എംപി പ്രഗ്യയെ കാണാനില്ലെന്ന് പോസ്റ്ററുകള്‍, കാന്‍സര്‍ ചികിത്സയിലെന്ന് ബിജെപി

ഭോപ്പാൽ: ഭോപ്പാലിൽ നിന്നുള്ള ലോക്സഭാ എംപി പ്രഗ്യാ സിങ് താക്കൂറിനെ കാണാനില്ലെന്ന് പരിഹസിക്കുന്ന പോസ്റ്ററുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 1,400 ഓളം പേർ കോവിഡ് രോഗബാധിതരായ ഭോപ്പാലിൽ ജനങ്ങൾബുദ്ധിമുട്ടുകൾ നേരിടുമ്പോഴും അവരുടെ എംപിയെ എവിടെയും കാണാനില്ലെന്ന്പറയുന്ന പോസ്റ്ററുകളാണ് വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പ്രഗ്യയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളിൽ ഗംഷുദാകി തലാഷ് (കാണാതായവർക്കായി തിരയുക) എന്ന് രേഖപ്പെടുത്തിയിരുന്നു. ഇനി വോട്ട്ചെയ്യുന്നതിന് മുമ്പ് വോട്ടർമാർ ഒരുവട്ടം ചിന്തിക്കണം. ഒരു വശത്ത് മുൻ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ് വോട്ടെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഴുവൻ സമയവും മണ്ഡലത്തിൽ പ്രവർത്തിക്കുകയാണ്. അതേസമയം തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗത്തെ എവിടെയും കാണാനില്ല. ദുരിത കാലത്ത്ജനങ്ങളോടൊപ്പം നിൽക്കാൻ കഴിയാത്ത ജനപ്രതിനിധികളെ ഇനി ജനം തിരഞ്ഞെടുക്കരുത്. പ്രഗ്യാ താക്കൂറിനോട് വരാൻ ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. അവർക്ക് ഇപ്പോൾ സ്വന്തം സർക്കാരുണ്ട്. വിഷമിക്കേണ്ട കാര്യമില്ല", മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമലേശ്വർ പട്ടേൽ പറഞ്ഞു. എംപിയുടെ അഭാവത്തെ ന്യായീകരിച്ച് കൊണ്ട് ബിജെപി വക്താവ് രാഹുൽ കോത്താരി രംഗത്തെത്തി. പ്രഗ്യാ താക്കൂർ ഇപ്പോൾ കണ്ണിനും കാൻസറിനും എയിംസിൽ ചികിത്സതേടുകയാണ്. പലചരക്ക് സാധന വിതരണം, സാമൂഹിക അടുക്കളയിലൂടെ ഭക്ഷണം വിതരണം തുടങ്ങിയ നിരവധി പ്രവൃത്തികൾ അവർ നടത്തുന്നുണ്ടെന്നും കോതാരി പറഞ്ഞു. ഈ മാസം ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി കമൽ നാഥിന്റെയും മകൻ നകുൽ നാഥിന്റെയും പോസ്റ്ററുകൾ ഇതുപോലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവരെ കാണാനില്ലെന്നും രണ്ട് നേതാക്കളെയും കണ്ടെത്തുന്നവർക്ക്21,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ജ്യോതിരാദിത്യ സിന്ധ്യ, മുൻ മന്ത്രിമാരായ ഇമാർട്ടി ദേവി, ലഖാൻ സിംഗ് യാദവ് എന്നിവരെ കാണാനില്ലെന്ന്പറഞ്ഞു കൊണ്ടുള്ള പോസ്റ്ററുകളും ഈ മാസം ഗ്വാളിയറിന്റെ ചമ്പൽ പ്രദേശത്ത് സ്ഥാപിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ പോസ്റ്ററുകൾ പതിച്ചതിന് രണ്ട് പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. content highlights:Pragya Thakur In AIIMS, says BJP on her missing posters controversy


from mathrubhumi.latestnews.rssfeed https://ift.tt/3djgkX5
via IFTTT