Breaking

Sunday, May 31, 2020

സമൂഹ വ്യാപനം: ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കറിയാൻ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താൻ സംസ്ഥാനങ്ങൾക്ക്ഐസിഎംആറിന്റെ നിർദേശം. സാർസ് കോവ് 2 വൈറസ് വ്യാപനത്തിന്റെ തോത്പരിശോധിക്കുന്നതിനായി കഴിഞ്ഞയാഴ്ച എലിസ ആന്റിബോഡി ടെസ്റ്റിന്റെ ഒരു പൈലറ്റ് സീറോ സർവേ പൂർത്തിയാക്കിയിരുന്നു. നിലവിൽ രോഗം പടരുന്നതിന്റെ കാര്യത്തിൽ രാജ്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐസിഎംആർ പൈലറ്റ് സർവേ നടത്തിയത്. രോഗബാധ സാധ്യത കൂടുതലുള്ള ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര തൊഴിലാളികൾ, കണ്ടെയ്നർ സോണുകളിലെ വ്യക്തികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടത്. "ഇത്തരത്തിൽ സമയബന്ധിതമായ സിറോ സർവ്വേകൾ നിലവിലെ കോവിഡ് വ്യാപനത്തിന്റെ ഗതി മനസ്സിലാക്കാൻ സഹായകമാവും. മാത്രവുമല്ല സംസ്ഥാനങ്ങളോട് ഇത്തരം ടെസ്റ്റുകൾ നടത്താൻ പറയുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോതും മനസ്സിലാക്കാനാവും",മുതിർന്ന് ഐസിഎംആർ ഉദ്യോഗസ്ഥൻ പറയുന്നു. എൻസൈം അടിസ്ഥാനമാക്കിയുള്ള ലബോറട്ടറി പരിശോധനയാണ് എലിസ ടെസ്റ്റ്. കൂടാതെ രക്തത്തിലെ ആന്റിബോഡികളെ കണക്കാക്കി മുൻകാല അണുബാധയെ കണ്ടെത്താനും ഈ ടെസ്റ്റിലൂടെ കഴിയും. ഐജിജി ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയാണ് ഐജിജി. കൂടുതൽ പേരിൽ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാൻ സാധിക്കും. നിരവധി വൈറൽ അണുബാധകൾ ഇത്തരത്തിൽ കണ്ടെത്താറുണ്ട്. 5-7 ദിവസത്തെ രോഗബാധയ്ക്കു ശേഷം രോഗം കണ്ടെത്തുന്നതിന് ആന്റിബോഡി പരിശോധനകൾ ഉപയോഗപ്രദമാണ്. കോവിഡ് രോഗബാധിതനായ ഒരാളിൽ രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യംശരീരത്തിൽ കാണുകയുള്ളൂ. അത് മാസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും. രോഗംവന്ന് മാറിയ ഒരാളിലേ ഈ ടെസ്റ്റ് നടത്താനാവൂ. നിലവിൽ ഗുരുതരമായി കോവിഡ് ബാധിച്ച ഒരാളിൽ ഈ ടെസ്റ്റ് നടത്തി ഫലം കണ്ടെത്താൻ കഴിയില്ല. ലക്ഷണമില്ലാത്ത വ്യക്തികൾ ഉൾപ്പെടെയുള്ള സാർസ്-കോവ്-2 വൈറസ് അണുബാധയ്ക്ക് വിധേയമാകുന്ന ജനസംഖ്യയുടെ ഏതാണ്ട് കണക്ക് ലഭിക്കാൻ ഈ സർവേകൾ സഹായിക്കും. ഏപ്രിൽ ആദ്യം തന്നെ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് നിർദേശമുണ്ടായിരുന്നെങ്കിലും ചൈനയിൽ നിന്നെത്തിച്ച കിറ്റുകളുടെ നിലവാര തകർച്ച മൂലം ഇതു നിർത്തേണ്ടി വന്നിരുന്നു. content highlights:ICMR plan for states to expand antibody tests


from mathrubhumi.latestnews.rssfeed https://ift.tt/2XNN5VF
via IFTTT