Breaking

Sunday, May 31, 2020

വിക്ഷേപണം വിജയം: സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ്‌ സഞ്ചാരികളുമായി ബഹിരാകാശത്തേക്ക്‌

ഫ്ളോറിഡ്: ബഹിരാകാശ യാത്രയിൽ ഒരു പുതിയ യുഗം ആരംഭിച്ചു. നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി അമേരിക്കൻ സ്വകാര്യ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ശനിയാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയർന്നു. സ്വകാര്യകമ്പനിയുമായി ചേർന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാൻ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ബഹിരാകാശയാത്രികരായ റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവരായിരുന്നു ആ ചരിത്ര നിമിഷത്തിന്റെ ഭാഗമായ യാത്രികർ. ബഹിരാകാശ മനുഷ്യദൗത്യത്തിൽ സ്വകാര്യ മേഖലയുടെ കടന്നു വരവ് രേഖപ്പെടുത്തുന്ന ആദ്യ വിക്ഷേപമാണിത്. അമേരിക്കൻ സമയം 3.22ന് (ഇന്ത്യൻ സമയം 12.53 ഓടെ) ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ ലോഞ്ച് പാഡിൽനിന്നായിരുന്നു വിക്ഷേപണം. 19 മണിക്കൂർ കൊണ്ട് ഇവർ ഇന്റർനാഷണൽ സ്പേസ് സെന്ററിലെത്തും. ബുധനാഴ്ച നിശചിയിച്ചിരുന്ന ദൗത്യം മോശം കാലാവസ്ഥയെ തുടർന്നാണ് ശനിയാഴ്ചത്തേക്ക്മാറ്റിവെച്ചത്. 2011 ൽ ബഹിരാകാശയാത്ര പരിപാടി അവസാനിച്ചതിനുശേഷം യുഎസ് മണ്ണിൽ നിന്നുള്ള അമേരിക്കൻ ബഹിരാകാശയാത്രികരുടെ ആദ്യ യാത്രയാണ്സ്പേസ് എക്സ് വിക്ഷേപണം. വിക്ഷേപണ റോക്കറ്റും മനുഷ്യപേടകവും ആവർത്തിച്ച്ഉപയോഗിക്കാമെന്നതാണ് ഈ ദൗത്യത്തിന്റെ വലിയ നേട്ടം. ക്രൂ ഡ്രാഗൺ പേടകം പത്തൊൻപത് മണിക്കൂർ പ്രയാണത്തിന് ശേഷം ഞാറാഴ്ച രാത്രി ഏഴ് മണിക്ക് ബഹിരാകാശ നിലയത്തിൽ എത്തും. തുടർന്ന് ഇരുവരും നിലയത്തിൽ പ്രവേശിക്കും. നിലയത്തിൽ നിലവിലുള്ള മൂന്ന് സഞ്ചാരികൾക്കൊപ്പം ഇവർ പരീക്ഷണങ്ങളിൽ മുഴുകും. അതിനു ശേഷം സഞ്ചാരികളുമായി പേടകം മടങ്ങും. ബഹിരാകാശത്തേയ്ക്ക് സഞ്ചാരികളെ അയച്ച ആദ്യത്തെ വാണിജ്യ സ്ഥാപനമാണ് സ്പേസ് എക്സ്.എലോൺ മസ്ക് ആണ് ഇതിന്റെ സ്ഥാപകൻ. "എനിക്കും സ്പേസ് എക്സിലെ എല്ലാവർക്കും ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, മസ്ക് പറഞ്ഞു. വിക്ഷേപണം ആദ്യം ബുധനാഴ്ച ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും മോശം കാലാവസ്ഥ കാരണം കാലതാമസം നേരിട്ടു, ശനിയാഴ്ചയും ലിഫ്റ്റോഫ് വരെ അനിശ്ചിതത്വത്തിലായിരുന്നു. വിക്ഷേപണം കാണാനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ളോറിഡയിൽഎത്തിയിരുന്നു.സ്പേസ് എക്സ് സ്ഥാപകൻ മസ്ക്കിനെ ട്രംപ് പ്രശംസിച്ചു. Live webcast of Crew Dragon's test flight with @NASA astronauts @AstroBehnken and @Astro_Doug → https://t.co/bJFjLCzWdK https://t.co/qalF7oCJO6 — SpaceX (@SpaceX) May 30, 2020 content highlights:SpaceX Rocket Lifts Off First Crewed Mission By Private Firm


from mathrubhumi.latestnews.rssfeed https://ift.tt/3eDnBBt
via IFTTT