Breaking

Sunday, May 31, 2020

'സ്രാവുകള്‍ക്കൊപ്പം നീന്തി', ജേക്കബ് തോമസ് ഓഫീസ് മുറിയില്‍ ഉറങ്ങി സര്‍വീസ് അവസാനിപ്പിക്കുന്നു

പാലക്കാട്: സ്രാവുകൾക്കൊപ്പം നീന്തി തന്റെ സർവീസ് ജീവിതത്തിലെ അവസാനദിവസം ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിലെ ഓഫീസ് മുറിയിൽ ഉറങ്ങി എഴുന്നേറ്റിരിക്കുകയാണ് സംസ്ഥാനത്തെ മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ്. ഏറെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ജേക്കബ് തോമസ് സിവിൽ സർവീസ് അവസാന ദിനത്തിന്റെ തുടക്കവും ഉറക്കവും ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ എന്ന കുറിപ്പോടെ പങ്കുവെക്കുകയായിരുന്നു ഓഫീസ് മുറിക്കുള്ളിൽ തന്നെ ഉറങ്ങി എഴുന്നേറ്റതിന്റെ ചിത്രം. സർവീസ് ജീവിത്തിലെ അവസാന ദിവസത്തിന്റെ തുടക്കവും ഉറക്കവും ഓഫീസ് മുറിക്കുള്ളിലാക്കിയത് സർക്കാരിനെതിരായ നിശബ്ദ സമരത്തിന്റെ ഭാഗമെന്ന് വേണം കരുതാൻ. 1985 ബാച്ചുകാരനായ ഐ പി എസ് ഓഫീസർ ജേക്കബ് തോമസ്. സർവീസിനിടയിൽ സർക്കാരിന്റെ നിയമ നടപടികൾ ഏറ്റവും കൂടുതൽനേരിടേണ്ടി വന്ന ഐ പി എസ് ഉദ്യോഗസ്ഥനായിരിക്കണം ജേക്കബ് തോമസ്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ആദ്യനാളുകളിൽ വിജിലൻസ് ഡയറക്ടറായി സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗുഡ്ബുക്കിലായിരുന്നു ജേക്കബ് തോമസ്. ഇ പി ജയരാജനെതിരായ കേസിനെ തുടർന്ന് സർക്കാരുമായി ഇടയുകയായിരുന്നു. വിജിലൻസ് ഡയറക്ടറായിരിക്കെ 2017 ൽ സസ്പെൻഷനിലാവുകയും തുടർന്ന് നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ രണ്ട് വർഷങ്ങൾക്ക് ശേഷം സർവീസിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പിന്നാലെയാണ് അന്നുവരെ ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥർ വഹിക്കാത്ത മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എം ഡിയായി ജേക്കബ് തോമസിനെ നിയമിച്ചത്. ഈ വിമർശനം സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന തന്റെ ആത്മകഥയിലൂടെയും തുടർന്നപ്പോൾ പിന്നേയും സസ്പെൻഷൻ നടപടികൾ നേരിടേണ്ടി വന്നു. 101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയുമുണ്ടാക്കുമെന്നായിരുന്നു ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസ് എം ഡിയായി ചുമതല ഏറ്റപ്പോൾ പറഞ്ഞിരുന്നത്. രണ്ട് മാസത്തിന് മുൻപ് അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിനെതിരേ കേസടുത്തിരുന്നു. ഈ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം ഹർജി തള്ളിയിരുന്നു. Content Highlights:jacob thomas retired from service as Metal industries MD


from mathrubhumi.latestnews.rssfeed https://ift.tt/2ZONdqR
via IFTTT