Breaking

Thursday, May 28, 2020

ട്രൂകോളറിലെ വിവരങ്ങൾ ഡാർക്ക്‌വെബിൽ വിൽപ്പനയ്ക്ക്

മുംബൈ: കോളർ ഐ.ഡി. ആപ്പായ ട്രൂകോളറിലെ 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക്വെബിൽ വിൽപ്പനയ്ക്ക്. അമേരിക്ക ആസ്ഥാനമായുള്ള സൈബിൾ എന്ന സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം ആണ് ഇത് റിപ്പോർട്ടുചെയ്തത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ വിവരങ്ങളാണ് ഇതിലുൾപ്പെട്ടിരിക്കുന്നതെന്നും വെറും ആയിരം ഡോളർ(ഏകദേശം 75,000 രൂപ)മാത്രമാണ് ഇതിനായി ചോദിച്ചിട്ടുള്ളതെന്നും ഇവർ പറയുന്നു. മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, ഡൽഹി, ഹരിയാണ, മധ്യപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളാണ് കൂടുതലും. ഫോൺ നന്പർ, ആളുടെ പേര്, സ്ഥലം, ഇ-മെയിൽ, ഫെയ്സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ, മൊബൈൽ കന്പനി തുടങ്ങിയ വിവരങ്ങളെല്ലാം തിരിച്ചാണ് നൽകിയിട്ടുള്ളത്. ഇതേക്കുറിച്ച് രാജ്യത്തെ സൈബർ കുറ്റാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2ZNc7Hd
via IFTTT