Breaking

Sunday, May 31, 2020

പ്രധാനമന്ത്രി ഇന്ന് മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 11 മണിക്ക് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ അവസാനദിനത്തിലാണ് മോദി ജനങ്ങളുമായി സംവദിക്കാനെത്തുന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ജൂൺ 1 മുതൽ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത് കേന്ദ്രീകരിച്ചാവും പ്രധാനമന്ത്രിയുടെ പ്രസംഗം എന്നാണ് റിപ്പോർട്ടുകൾ. രണ്ടാം മോദി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയതിന്റെ അടുത്ത ദിവസം എന്ന പ്രത്യേകതയും ഇന്ന് നടക്കുന്ന 65 ാമത് മൻ കി ബാത്തിനുണ്ട്. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള അൺലോക്ക് 1 ഘട്ടത്തിന്റെ വിശദാംശങ്ങൾ ഇന്നലെ കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിരുന്നു. കണ്ടെയിൻമെന്റ് മേഖലകളിൽ മാത്രം ലോക്ക് ഡൗൺ നിലനിർത്തിക്കൊണ്ട് അടുത്ത അഞ്ച് ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുന്നതിന്റെ വിശദാംശങ്ങളാണ് ഇന്നലെ പുറത്തുവന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാവപ്പെട്ടവരേയും കുടിയേറ്റത്തൊഴിലാളികളേയും സഹായിക്കണമെന്ന് ആഹ്വാനം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ കഴിഞ്ഞ മൻ കി ബാത്ത്. Content Highlights:PM's 'Mann Ki Baat' at 11am today, focus likely on Unlock 1


from mathrubhumi.latestnews.rssfeed https://ift.tt/2TWkKLR
via IFTTT