ജനീവ: മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ(എച്ച്സിക്യു) സംബന്ധിച്ച വിവരങ്ങൾ ജൂൺ മധ്യത്തോടെ അവലോകനം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷാ പ്രശ്നങ്ങളും പാർശ്വഫലങ്ങളും ചൂണ്ടിക്കാട്ടി ഈ മരുന്നിന്റെ ഉപയോഗം താത്ക്കാലികമായി ലോകാരോഗ്യ സംഘടന നിർത്തിവച്ചിരുന്നു.ഇതേ തുടർന്നാണ് വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ വേഗത്തിൽ അവലോകനം നടത്തുമെന്ന് അറിയിച്ചത്. കൊറോണ വൈറസ് ചികിത്സയിലെ ഗെയിം ചെയ്ഞ്ചർ എന്നാണ് എച്ച്സിക്യുവിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് വിളിച്ചത്. എന്നാൽ വിവിധ രാജ്യങ്ങളിലെ ക്ലിനിക്കൽ ട്രയൽ പരീക്ഷണങ്ങൾക്ക്തങ്ങൾ എച്ച്സിക്യു ഉപയോഗിക്കില്ലെന്നാണ് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച വ്യക്തമാക്കിയത്. ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോർഡിന്റെ അവലോകനത്തിനു ശേഷം ഹൈഡ്രോക്സിക്ലോറോക്വിനിന്റെ ദോഷം, ഗുണം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.ജൂൺ മധ്യത്തോടെയാണ്അത് പ്രതീക്ഷിക്കുന്നതെന്നും WHO പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ കോവിഡ് 19 രോഗികളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗം നിർത്തിവച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച പറഞ്ഞിരുന്നു. എച്ച് സിക്യുവിന്റെ ട്രയൽ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം സുരക്ഷാ ഡാറ്റ സുരക്ഷാ നിരീക്ഷണ ബോർഡ് അവലോകനം ചെയ്യും, ടെഡ്രോസ് പറഞ്ഞു. കോവിഡ് രോഗബാധയെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ എച്ച്സി ക്യു ഉപയോഗിക്കാനാണ് നേരത്തെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തത്. അതിജാഗ്രതയുടെ ഭാഗമായാണ് ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണങ്ങൾ താത്ക്കാലികമായി നിർത്താൻ തീരുമാനിച്ചതെന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം തലവൻ ഡോ. മൈക്ക് റയാൻ പറയുന്നത്. ചൈനയിലും ഫ്രാൻസിലും നടന്ന പഠനങ്ങളിലാണ് ഏറ്റവും അവസാനമായി ഈ മരുന്നിനെതിരേ ഫലങ്ങൾ വന്നത്. ന്യൂയോർക്ക് കേന്ദ്രമായി നടന്ന പഠനത്തിലും മരുന്നുപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുണ്ടായി. ലാബിൽ നടത്തിയ പരീക്ഷണങ്ങളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡിനെ പ്രതിരോധിക്കുമെന്ന് വ്യക്തമായിരുന്നു. എന്നാൽ, ചികിത്സ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷണങ്ങളിൽ പരസ്പരവിരുദ്ധമായ ഫലമാണ് ലഭിക്കുന്നത്. 150 രോഗികളിലാണ് ചൈനയിൽ പരീക്ഷണം നടന്നത്. ഇവരെ രണ്ടുവിഭാഗങ്ങളായി തിരിച്ചു നടത്തിയ ചികിത്സയിൽ മരുന്നുപയോഗിച്ചവർക്ക് നാമമാത്രമായ മെച്ചം മാത്രമാണ് കണ്ടെത്തിയത്. പാർശ്വഫലങ്ങൾ കൂടുതലായി കണ്ടെത്തുകയും ചെയ്തു. ഫ്രാൻസിൽ 181 രോഗികളിലായിരുന്നു പരീക്ഷണം. ഇവിടെയും മരുന്നുപയോഗിച്ചവരുടെ രോഗപ്രതിരോധശക്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല. പാർശ്വഫലങ്ങളെപ്പറ്റി ഏറെ തെളിവുകൾ ലഭിക്കുകയും ചെയ്തു. content highlights:WHO expects anti-malarial drug hydroxychloroquine safety findings by mid-June
from mathrubhumi.latestnews.rssfeed https://ift.tt/36zHIxG
via
IFTTT