Breaking

Friday, May 29, 2020

മോദിയുമായി സംസാരിച്ചെന്ന ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ചൈന-ഇന്ത്യ അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ. യുഎസ് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും അടുത്തിടെയായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് ചികിത്സക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിനാണ് ഇരുവരും അവസാനമായി സംവദിച്ചതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്ഥാപിതമായ സംവിധാനങ്ങളിലൂടെയും നയതന്ത്ര സമ്പർക്കങ്ങളിലൂടെയും തങ്ങൾ നേരിട്ട് ചൈനയുമായി ബന്ധപ്പെട്ടുവരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ആവർത്തിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി അറിയിച്ചിരുന്നു. വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല മാനസികാവസ്ഥയിലല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. Content Highlights:There has been no recent contact b/w PM Modi&US President Trump-gov


from mathrubhumi.latestnews.rssfeed https://ift.tt/3d8IQKZ
via IFTTT