Breaking

Sunday, May 31, 2020

വാല്‍വുള്ള N-95 മാസ്‌കുകളുടെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍

കൂടുതൽ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന N-95 മാസ്കുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധർ. കൊറോണവൈറസിന്റെ ഭീഷണി നിലനിൽക്കുന്നിടത്തോളം വൈറസ് പ്രതിരോധത്തിനായി വാൽവുകളുള്ള മാസ്ക് ഒഴിവാക്കി സാധാരണ മുഖാവരണം ഉപയോഗിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. വായുമലിനീകരണനിരക്ക് കൂടിയ മേഖലകളിൽ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്ന വായുവിലടങ്ങിയ കാർബൺഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിനാണ് വാൽവുള്ള N-95 മാസ്ക് ഉപയോഗിക്കാൻ സാധാരണയായി നിർദേശിക്കുന്നത്. എന്നാൽ ഇത്തരം മാസ്കുപയോഗിക്കുന്ന വ്യക്തികളുടെ ഉച്ഛ്വാസവായുവിലൂടെ പുറത്തെത്തുന്ന രോഗാണുക്കളുടെ അളവ് താരതമ്യേന കൂടുതലായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു N-95 ഉപയോഗിക്കുന്നവർ വാൽവില്ലാത്ത മാസ്കുകളാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ മാസ്കുകളും ശ്വാസകോശത്തിൽ നിന്ന് പുറന്തള്ളുന്ന വായുവിലെ രോഗാണുക്കളെ ചെറുക്കും. എന്നാൽ വാൽവുള്ള മാസ്കുകൾ രോഗികളോ വൈറസ് വാഹകരോ ആയവരുടെ ശരീരത്തിൽ നിന്ന് രോഗാണുക്കളെ കൂടുതലായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളും. ഇത് മറ്റുള്ളവർക്ക് ദോഷമായി മാറുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ആരോഗ്യപ്രവർത്തകരുൾപ്പെടെയുള്ളവർ കോവിഡ് കാലത്ത് N-95 മാസ്കുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധനിർദേശം. ഇത്തരം മാസ്കുപയോഗിക്കുന്ന ഒരാൾ പുറത്തേക്ക് വിടുന്ന വായുവിൽ വൈറസും ബാക്ടീരിയയും ഉൾപ്പെടെയുള്ള രോഗാകാരികളുടെ അളവ് കൂടുതലായിരിക്കും. കാരണം വാൽവുകൾ ഇവയെ തടഞ്ഞു നിർത്താത്തതു തന്നെ കാരണം. സാധാരണ മുഖാവരണം ശ്വസനത്തിന്റെ രണ്ടു ഘട്ടങ്ങളിലും-ശ്വസിക്കുമ്പോഴും നിശ്വസിക്കുമ്പോഴും-രോഗാണുക്കളെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കും. വാൽവുകളുള്ള N-95 മാസ്കുപയോഗിക്കുന്ന ആളുകളിൽ വൈറസ് വാഹകരായയുളളവർ പുറത്തേക്ക് വിടുന്ന വായു ശ്വസിക്കാനിടയാവുന്ന ആളുകൾക്ക് രോഗസാധ്യത കൂടുതലായിരിക്കും. രോഗാണുക്കൾ അന്തരീക്ഷത്തിലേക്ക് നേരിട്ടെത്തുന്നത് തന്നെ കാരണം. ഇത്തരം മാസ്ക് ധരിക്കുന്നവർക്ക് സുരക്ഷ നൽകുന്നുണ്ടെങ്കിൽ പോലും ചുറ്റുമുള്ളവർക്ക് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും, വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശ്വസനം സുഗമമാക്കാൻ സഹായിക്കുന്ന N-95 മാസ്കുകൾ സാധാരണയായി അഗ്നിരക്ഷാസേനാംഗങ്ങളും വ്യാവസായിക-നിർമാണ മേഖലയിൽപ്രവർത്തിക്കുന്നവരുമാണ് ഉപയോഗിക്കുന്നത്. കോവിഡ്-19 കാലത്ത് വൈറസ് പ്രതിരോധത്തിനായി ഈ മാസ്ക് ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ഒരാൾ പുറത്തേക്ക് വിടുന്ന വായുവിലെ സ്രവകണങ്ങളുടെ അളവ് കൂടുതലായിരിക്കും. സാധാരണ മുഖാവരണങ്ങൾ ഈ കണങ്ങൾ തടഞ്ഞു നിർത്തുമ്പോൾ N-95 മാസ്കുകളുടെ വാൽവിലൂടെ പുറത്തു വരുന്ന രോഗാണുക്കളുടെ അളവ് കൂടുതലായിരിക്കും, ഇത് കോവിഡ് വ്യാപനം വർധിപ്പിക്കുന്നതിനിടയാക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. Content Highlights: A Certain Type of N95 Mask May Do More Harm Than Good


from mathrubhumi.latestnews.rssfeed https://ift.tt/36NwJ3r
via IFTTT