ചങ്ങനാശേരി: തൃക്കൊടിത്താനം അമരയിൽ മകന്റെ വെട്ടേറ്റ് അമ്മ അമര കന്യാക്കോണിൽ കുഞ്ഞന്നാമ്മ (55) മരിച്ചു. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജിതിൻബാബു (27) നെ കസ്റ്റഡിയിലെടുത്തതായി തൃക്കൊടിത്താനം പോലീസ് അറിയിച്ചു. മകൻ അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം നാട്ടുകാർ അറിഞ്ഞത് ജിതിൻ ബാബുവിന്റെ ഫോൺവിളിയിൽനിന്നാണ്. കൊലപാതകത്തെ തുടർന്ന് ജിതിൻ ബാബു അയൽ പക്കത്തെ വീട്ടിൽ ഫോണിൽ വിളിച്ച് വീട്ടിൽ വന്നാൽ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ ആണ് ബെഡ് റൂമിൽ അമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് കുഞ്ഞന്നാമ്മയുടെ മകൻ നിതിനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റസമ്മതം നടത്തുകയുമുണ്ടായി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. Content Highlights:son killed his mother-changanassery thrikodithanam
from mathrubhumi.latestnews.rssfeed https://ift.tt/2BaAXGG
via
IFTTT