Breaking

Tuesday, May 26, 2020

കോവിഡ് 19: ഇന്ത്യയിലുള്ള പൗരന്മാരെ നാട്ടിലെത്തിക്കാനൊരുങ്ങി ചൈന

ന്യൂഡൽഹി:ഇന്ത്യയിൽ കോവിഡ് 19 വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ചൈനീസ് പൗരന്മാരെ മടക്കിക്കൊണ്ടുവരാനൊരുങ്ങി ചൈന. മടങ്ങാൻ ആഗ്രഹിക്കുന്നവരോട് പ്രത്യേക വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്നതിനായി സ്വന്തം ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു അറിയിപ്പ് തിങ്കളാഴ്ച ചൈനീസ് എംബസിയുടെ വെബ്സൈറ്റിൽ നൽകിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇന്ത്യയിലെ ചൈനീസ് നയതന്ത്ര, കോൺസുലാർ വകുപ്പുകളുടെയും ഏകീകൃത പ്രവർത്തനത്തിലൂടെയാണ് ഇന്ത്യയിലകപ്പെട്ട ചൈനീസ് പൗരന്മാരെ തിരികെ നാട്ടിലെത്തിക്കുന്നത്. ചൈനീസ് വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, ബിസിനസ്സ് സന്ദർശകർ എന്നിവർക്കെല്ലാം പ്രത്യേകം ഏർപ്പാടാക്കുന്ന വിമാനസർവീസിൽ നാട്ടിലേക്ക് മടങ്ങാം. സിക്കിമിലും ലഡാക്കിലും ഇന്ത്യൻ- ചൈനീസ് സൈന്യം തമ്മിൽ സംഘർഷം നിലനിൽക്കുന്ന സമയത്താണ് ചൈനയുടെ ഈ നീക്കം. ചൈനയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്കുള്ള സുരക്ഷാ നടപടികളെ കുറിച്ചുള്ള മാർഗനിർദേശങ്ങളും ചൈനീസ് എംബസിയുടെ അറിയിപ്പിൽ വിശദമാക്കിയിട്ടുണ്ട്. പനി. ചുമ തുടങ്ങി കൊറോണ വൈറസ് ലക്ഷണങ്ങളില്ലാത്തവർക്ക്മാത്രമേ യാത്രാനുമതി ഉണ്ടായിരിക്കൂ. മടങ്ങിയെത്തുന്നവർ ക്വാറന്റീൻ ഉൾപ്പെടയുള്ള പകർച്ചവ്യാധി തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കേണ്ടി വരുമെന്നും ചൈന വ്യക്തമാക്കുന്നുണ്ട്. കോവിഡ് 19 മോശമായി ബാധിച്ചരാജ്യങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് ഇന്ത്യ Content Highlights:Corona Virus: China to evacuate its citizens from India


from mathrubhumi.latestnews.rssfeed https://ift.tt/2X0dqAM
via IFTTT