Breaking

Tuesday, May 26, 2020

സൗദിയില്‍ വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ജിദ്ദ: കൊറോണവൈറസിനെ തുടർന്ന് സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് വ്യാഴാഴ്ച മുതൽ ഘട്ടം ഘട്ടമായി ഇളവ് നൽകും. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുള്ള ആദ്യ താത്കാലിക നടപടികളാണ് സൗദി നടത്തുന്നത്. നിലവിലുള്ള മുഴുവൻസമയ കർഫ്യു അവസാനിക്കുന്ന വ്യാഴാഴ്ച മുതലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുകയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് അധികൃതർ ഏർപ്പെടുത്തിയ എല്ലാ മുൻകരുതൽ നടപടികളും എല്ലാവരും പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽ റബീഹ് പറഞ്ഞു. വൈറസ് പൊട്ടിപുറപ്പെടുന്നതിന്റെ തുടക്കത്തിൽ തന്നെ രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികൾ വ്യാപനം പരിമിതപ്പെടുത്താൻ സഹായിച്ചു. ഗുരുതരമായ കേസുകളെ നേരിടാനുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ശേഷി, പുതിയ അണുബാധയെ എത്രയും വേഗം തിരിച്ചറിയാനുള്ള പരിശോധന വിപുലീകരിക്കുക എന്നിങ്ങനെ രണ്ടു പ്രധാന ഘടകങ്ങളെ ആശ്രയിക്കുന്ന അടുത്ത ഘട്ടത്തിനായി മന്ത്രാലയം ഒരു പദ്ധതി തയ്യറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. Content Highlights:Saudi Arabia will ease coronavirus lockdown from Thursday


from mathrubhumi.latestnews.rssfeed https://ift.tt/2TEA7IF
via IFTTT