മോസ്കോ: മുലപ്പാലിലുള്ള ചില പ്രോട്ടീനുകൾക്ക്കൊറോണ വൈറസിനെ ചെറുക്കാനുള്ള ശേഷിയുണ്ടായേക്കുമെന്ന് റഷ്യൻ ഗവേഷകർ. നവജാത ശിശുക്കളിൽ മറ്റുള്ളവരെ അപേക്ഷിച്ച് രോഗബാധ കുറവാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. മുലപ്പാലിലുള്ള ചില പ്രോട്ടീനുകൾ കുട്ടികളിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം. ഈയൊരു വിഷയത്തിൽ ഗവേഷണം നടത്തി കോവിഡിനെതിരെ മരുന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് റഷ്യൻ ഗവേഷകർ. റഷ്യൻ അക്കാദമി ഓഫ് സയൻസിലെ ജീൻ ബയോളജി വിഭാഗമാണ് ഗവേഷണങ്ങൾ നടത്തുന്നത്. മുലപ്പാലിലെ ലാക്ടോഫെറിൻ എന്ന പ്രോട്ടീനാണ് നവജാത ശിശുക്കളെ രോഗബാധയുണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നത്. നവജാത ശിശുക്കളിൽ രോഗപ്രപതിരോധ സംവിധാനം വികസിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഈ പ്രോട്ടീനാണ് ബാക്ടീരിയ, വൈറസ് ആക്രമണങ്ങളിൽ നിന്ന് നവജാത ശിശുക്കളെ സംരക്ഷിക്കുന്നത്. ലാക്ടോഫെറിൻ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന പ്രോട്ടീനാണ്. ഇതുവഴി നവജാത ശിശുക്കൾക്ക് മാത്രമല്ല മുതിർന്നവരിലും ഈ പ്രോട്ടീൻ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു. അതിനാൽ പ്രോട്ടീനെ അടിസ്ഥാനമാക്കി മരുന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് റഷ്യൻ ഗവേഷകർ. മനുഷ്യരുടേതിന് സമാനമായി ആട്ടിൻ പാലിൽ നിന്ന് ജനിതക പരിഷ്കരണം നടത്തിയ പ്രൊട്ടീൻ 2007ൽ റഷ്യൻ ഗവേഷകർ വികസിപ്പിച്ചിരുന്നു. നിയോലാക്ടോഫെറിൻ എന്നാണ് ഇതിന് ഗവേഷകർ പേരിട്ടത്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി ഇതിനുമുണ്ട്. ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ റോട്ടവൈറസ്, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി തുടങ്ങിയ വൈറസുകളുടെ പ്രവർത്തനത്തെ തടയാനുള്ള കഴിവ് ഇത് പ്രകടിപ്പിച്ചിട്ടുണ്ട്. ആധുനിക ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളായ സൂപ്പർബഗ്ഗുകളെ പ്രതിരോധിക്കാൻ പോലും ഇത് സഹായിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. നിയോലാക്ടോഫെറിന്റെ ഈ ശേഷി കൊറോണ വൈറസിനെതിരെ ഉപയോഗിക്കാനാകുമോയെന്നാണ് ഇപ്പോൾ ഗവേഷകർ പരിശോധിക്കുന്നത്. കോശങ്ങൾക്കുള്ളിലേക്ക് കടന്നുകയറി പ്രത്യുത്പാദനം നടത്താനുള്ള വൈറസിന്റെ ശ്രമങ്ങളെ ഈ പ്രോട്ടീൻ തടയുമെന്നാണ് ഇപ്പോഴത്തെ നിഗമനം. എന്നാൽ അതിനെമരുന്നാക്കി ഉപയോഗിക്കുന്നതിന് കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. Content Highlighnts:BREAST MILK protein may be key to fighting Covid-19, Russian scientists suggest
from mathrubhumi.latestnews.rssfeed https://ift.tt/2M753xe
via
IFTTT