Breaking

Saturday, May 30, 2020

ഉത്രയെ പാമ്പിനെക്കൊണ്ട് ബലം പ്രയോഗിച്ചു കൊത്തിച്ചതാകാമെന്ന് വാവാ സുരേഷ്

കൊട്ടാരക്കര: ഉത്രയെ രണ്ടു തവണയും പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാകാമെന്ന് വാവാ സുരേഷ് പോലീസിനു മൊഴിനൽകി. കൊലപാതകത്തിൽ തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് പാമ്പുപിടിത്ത വിദഗ്ധനായ വാവാ സുരേഷിന്റെ മൊഴിയെടുത്തത്. ഉത്രയുടെ മരണത്തിൽ വാവാ സുരേഷ് പ്രകടിപ്പിച്ച സംശയങ്ങളെ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടത്. ആദ്യതവണ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റെന്നറിഞ്ഞപ്പോൾത്തന്നെ അണലി തനിയെ രണ്ടാംനിലയിൽ എത്തില്ലെന്ന് സുരേഷ് പറഞ്ഞിരുന്നു. മൂർഖൻ കടിച്ച് മരണപ്പെട്ടെന്നറിഞ്ഞപ്പോഴേ ഉത്രയുടെ ബന്ധുവിനോട് പോലീസിൽ പരാതി നൽകാൻ അദ്ദേഹം നിർദേശിച്ചു. ഉത്രയുടെ വീട് സന്ദർശിച്ച വാവാ സുരേഷ് പാമ്പ് വീടിനുള്ളിൽ തനിയെ കടക്കാൻ ഒരു സാധ്യതയുമില്ലെന്നും നിരീക്ഷിച്ചിരുന്നു. വാവാ സുരേഷിന്റെ നിഗമനങ്ങൾ * മൂർഖൻ കടിച്ചപ്പോൾ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നൽകിയതിനാലാവാം. * ദേഹത്തേക്കു കുടഞ്ഞിട്ടാലും മൂർഖൻ കടിക്കാതെ വേഗത്തിൽ കടന്നുകളയാനാണു ശ്രമിക്കുക. പാമ്പിനെ കൈയിലെടുത്ത് വേദനിപ്പിച്ച് കടിപ്പിക്കുകയോ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ചു കടിപ്പിക്കുകയോ ചെയ്തതാകാം. * ബലം പ്രയോഗിച്ചു കടിപ്പിച്ചാൽ ആഴത്തിലുള്ള മുറിവാകും. സൂരജിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും പ്രതികളായ സൂരജിന്റെയും സുരേഷ് കുമാറിന്റെയും കസ്റ്റഡികാലാവധി ശനിയാഴ്ച തീരും. സൂരജിനെ അന്വേഷണസംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. സുരേഷ് കുമാറിനെ മാപ്പുസാക്ഷിയാക്കിയേക്കും നിലവിൽ പ്രതിപ്പട്ടികയിലുള്ള പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷ് കുമാറിനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. സൂരജിന് പാമ്പുകളെ കൈമാറിയ സുരേഷിന്റെ പേരിൽ കൊലപാതകത്തിനുള്ള ആയുധം നൽകിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആദ്യം അണലിയെ നൽകിയപ്പോൾ അറിഞ്ഞിരുന്നില്ലെങ്കിലും മൂർഖൻ പാമ്പിനെ നൽകിയപ്പോൾ എന്തിനാണെന്ന ധാരണ സുരേഷിന് ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. content highlights: vava suresh on kollam anchal uthra death


from mathrubhumi.latestnews.rssfeed https://ift.tt/3dsiRhy
via IFTTT