മുംബൈ: ദക്ഷിണ മുംബൈയിലുള്ള ഹോട്ടൽ ഫോർച്യൂണിൽ തീപ്പിടിത്തം.മെട്രോ സിനിമയ്ക്ക് സമീപമുള്ള അഞ്ചുനില ഹോട്ടൽ കെട്ടിടത്തിൽ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തീപ്പിടിത്തുമുണ്ടായ സമയത്ത് ഹോാട്ടലിൽ 25 ഡോക്ടർമാർ താമസിച്ചിരുന്നതായി അഗ്നിശമസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരെ 25 പേരെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചു. തീപ്പിടിത്തമുണ്ടായതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ആദ്യ മൂന്നുനിലകളിലാണ് തീപ്പിടിത്തമുണ്ടായത്. എട്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരും നഴ്സുമാരുമുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർക്ക് വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് ബ്രഹൻ മുൻസിപ്പൽ കോർപറേഷൻ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. Content Highlights:Fire broke out in Mumbai Hotel
from mathrubhumi.latestnews.rssfeed https://ift.tt/3grEW1L
via
IFTTT