Breaking

Sunday, May 31, 2020

പൊതുഗതാഗത സംവിധാനം പകുതിയും പുന:സ്ഥാപിച്ച് തമിഴ്നാട്

ചെന്നൈ: ലോക്ക്ഡൗൺ ജൂൺ 31 വരെ തമിഴ്നാട്ടിലും നീട്ടിയെങ്കിലുംപൊതുഗതാഗത സംവിധാനങ്ങൾ 50% പുന:സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. പൊതുഗതാഗത സംവിധാനങ്ങളിൽ 60% ആളുകളെ വഹിച്ച് കൊണ്ടുള്ള യാത്രയ്ക്കാണ് അനുമതി. അതേസമയം ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ പൊതുഗതാഗത സംവിധാനം മറ്റു സ്ഥലങ്ങളിലേത് പോലെ പുനഃസ്ഥാപിക്കില്ല. അനുമതിയുള്ള മേഖലകളിൽ യാത്ര ചെയ്യാൻ ഇ പാസിന്റെ ആവശ്യകതയുണ്ടായിരിക്കില്ല. അതേസമയം അന്തർ സംസ്ഥാന യാത്രകൾക്ക്ഇപാസ് വേണം. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് മേഖലകളിലും യാത്രചെയ്യാൻ ഇ പാസ് അനിവാര്യമാണ്. 50% തൊഴിലാളികളെ വെച്ച് ഇനി എല്ലാ സ്വകാര്യ കമ്പനികൾക്കും പ്രവർത്തനമാരംഭിക്കാം. മാളുകൾ ഒഴികെയുള്ള ഷോപ്പിങ് സെന്ററുകൾ, ഷോപ്പിങ്ങ് കോംപ്ലക്സ് എന്നിവയ്ക്ക് 50%തൊഴിലാളികളെ വെച്ച് പ്രവർത്തനം തുടങ്ങാം.പക്ഷെ ഒരേ സമയം അഞ്ച്ഉപഭോക്താക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. content highlights:Public transport to resume with 50% in Tamil Nadu


from mathrubhumi.latestnews.rssfeed https://ift.tt/3ckJsMa
via IFTTT