ന്യൂഡൽഹി: സ്വകാര്യ ലാബുകളെ ഉപയോഗിച്ച് കൂടുതൽ കൊവിഡ് ടെസ്റ്റുകൾ നടത്തിക്കൂടെയെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ.കൊവിഡ് ടെസ്റ്റിനായി സ്വകാര്യ ലാബുകൾ ഈടാക്കുന്നത് 4500 രൂപയാണ്. ഈ നിരക്ക് കുറച്ച് സ്വകാര്യ ലാബുകളെ ഉൾപ്പെടുത്തി രാജ്യത്ത് കൂടുതൽ പരിശോധനകൾ നടത്തുന്നതിനെക്കുറിച്ചാണ് കേന്ദ്രം ആലോചിക്കുന്നത്. നിലവിൽ രാജ്യത്ത് 20 ശതമാനത്തിൽ താഴെയാണ് ലാബുകൾ കൊവിഡ് ടെസ്റ്റുകൾ നടത്തുന്നത്. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പരിശോധനാ കിറ്റുകളുടെ ലഭ്യത കൂടി കണക്കിലെടുത്താണ് കേന്ദ്രം സ്വകാര്യ ലാബുകളെ കൂടി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളോട് ആരാഞ്ഞത്. ആരോഗ്യ വകുപ്പ് ഗവേഷണ വിഭാഗം സെക്രട്ടറി ഡോ. ബൽറാം ഭാർഗവ തിങ്കളാഴ്ച സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു .മിതമായ നിരക്കിൽ പരിശോധന നടത്തുന്നതിനെക്കുറിച്ച് സ്വകാര്യ ലാബുകളുമായി ചർച്ച നടത്താനും ബൽറാം ഭാർഗവ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. Content Highlight: Centre asks states, negotiate with private labs for covid test
from mathrubhumi.latestnews.rssfeed https://ift.tt/2M3njr3
via
IFTTT