Breaking

Friday, May 29, 2020

ഒരു ദിവസത്തിനിടെ ഏഴായിരത്തിന് മുകളില്‍ രോഗികള്‍; രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ കുതിച്ചുകയറ്റം. 24 മണിക്കൂറിനിടെ 7,466 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെയുണ്ടാകുന്ന പുതിയ രോഗികളുടെ നിരക്കിൽ റെക്കോർഡാണിത്. 175 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 1,65,799 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ചവരുടെ എണ്ണം 4706 ആകുകയും ചെയ്തു. 71,105 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതിനിടെ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്തെത്തി. മരണ നിരക്കിൽ ചൈനയെ മറികടക്കുകയും ചെയ്തു. 4638 മരണമാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ടത്. യുഎസ്, ബ്രസീൽ, റഷ്യ, സ്പെയിൻ, യുകെ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ചസംസ്ഥാനമായ മഹാരാഷ്ട്രയിൽ 59546 പേർക്ക് ഇതുവരെ രോഗംസ്ഥിരീകരിച്ചിട്ടുണ്ട്. 1982 പേർ മരിക്കുകയും ചെയ്തു. മരണനിരക്കിൽ രണ്ടാമത് ഗുജറാത്താണ്. 960 മരണമാണ് ഗുജറാത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 15562 പേർക്ക് അവിടെ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. വൈറസ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള തമിഴ്നാട്ടിൽ 19372 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 145 മരണവുമുണ്ടായി. Content Highlights:7,466 Coronavirus Cases In India In 24 Hours, Biggest Jump


from mathrubhumi.latestnews.rssfeed https://ift.tt/2zJnWnh
via IFTTT