ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 7964 പേർക്ക്. 24 മണിക്കൂറിനിടക്ക് ഇതാദ്യമായാണ്ഇത്രയും കേസുകൾ ഒറ്റ ദിവസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 6000 ത്തിലധികം പുതിയ കേസുകൾ വീതമാണ്ഇന്ത്യയിൽ ഓരോ ദിവസവും സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത്ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി. 4971പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത്കോവിഡ് സാരമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ. അതേ സമയം ഏറ്റവും കൂടുതൽ മരണം പുതുതായി രേഖപ്പെടുത്തിയ രാജ്യങ്ങളിൽ അഞ്ചാമതാണ്ഇന്ത്യ. 265പേരാണ് ഒറ്റ ദിവസം ഇന്ത്യയിൽ മരിച്ചത്. ആശങ്കപ്പെടുത്തുന്ന കണക്കാണിത്. കോവിഡ് കേസുകളിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന റഷ്യയിൽ പോലും ഒറ്റ ദിവസം 232 പുതിയ മരണങ്ങളേ രേഖപ്പെടുത്തിയിട്ടുള്ളൂ.Worldometer പ്രകാരമുള്ള കണക്കാണിത്. യുഎസ്- 1212, ബ്രസീൽ-1,180, മെക്സിക്കോ-447, യുകെ-324, ഇന്ത്യ- 269 എന്നിങ്ങനെ പോകുന്നു ലോകത്ത് 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ കണക്കുകൾ മാർച്ച് അവസാനം വാരം തുടങ്ങിയ രാജ്യവ്യാപക ലോക്ക്ഡൗൺ മൂന്ന് തവണ നീട്ടിയിരുന്നു. മെയ് 31നാണ് നാലാംഘട്ടത്തിന്റെ കാലാവധിയും അവസാനിക്കുന്നത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 2,682 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 62,228 ആയി. ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ വലിയൊരു കണക്ക്മഹാരാഷ്ട്രയിൽ നിന്നുള്ളതാണ്. രാജ്യത്തെ പകുതിയോടടുത്ത്കോവിഡ് മരണവും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 116 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം സംസ്ഥാനത്ത് ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ മരണം 2,098 ആയി ഉയർന്നു. congtent highlights:Covid 19 Updates India, more than 7000 cases in a day
from mathrubhumi.latestnews.rssfeed https://ift.tt/3ci1Wgy
via
IFTTT