Breaking

Saturday, May 30, 2020

ഏപ്രില്‍ 30 വരെ ആകെ രോഗബാധിതരില്‍ 5 ശതമാനം ആരോഗ്യപ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡൽഹി: ഏപിൽ 30 വരെയുള്ള കാലയളവിൽ രാജ്യത്ത് ആകെ കോവിഡ് സ്ഥീരികരിച്ചവരിൽ അഞ്ച് ശതമാനം പേർ ആരോഗ്യപ്രവർത്തകരാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലേയും(ഐസിഎംആർ)മറ്റ് സഹകരണസ്ഥാപനങ്ങളിലേയും ശാസ്ത്രജ്ഞൻമാർ സംയുക്തമായി നടത്തിയ പഠനമാണ് ഇതു സംബന്ധിച്ച നിഗനത്തിലെത്തിച്ചത്. ഐസിഎംആർ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏപ്രിൽ 30 വരെ രാജ്യത്ത് സ്ഥിരീകരിച്ച 40,184 കോവിഡ് കേസുകളിൽ 2,082 പേർ ആരോഗ്യപ്രവർത്തകരാണെന്ന് റിപ്പോർട്ട് പറയുന്നു-മൊത്തം രോഗികളുടെ 5.2 ശതമാനം. രോഗലക്ഷണങ്ങളുള്ളതോ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതോ ആയ വ്യക്തികളുമായി സമ്പർക്കത്തിലേർപ്പെട്ട ആരോഗ്യപ്രവർത്തകർക്കാണ് വൈറസ് ബാധയുണ്ടായത്. ആരോഗ്യപ്രവർത്തകരിൽ കോവിഡ് 19 ന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത് 947 പേരും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർ 1,135 പേരുമാണ്. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് ഏതെങ്കിലും ഒരു സർക്കാർ ഏജൻസി ആദ്യമായാണ് പഠനറിപ്പോർട്ട് പുറത്തു വിടുന്നത്. ലബോറട്ടറി സർവൈലൻസ് ഫോർ SARS-CoV2 ഇൻ ഇന്ത്യ(Laboratory surveillance for SARS-CoV2 in India)എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 ജനുവരി 22 മുതൽ ഏപ്രിൽ 30 വരെ 1,021,518 സാംപിളുകൾ പരിശോധിച്ചതിൽ 3.9 ശതമാനം പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആകെയുള്ളതിന്റെ 25.3 % പേരിലും രോഗലക്ഷണങ്ങൾ പകടിപ്പിക്കാത്തവരിൽ നിന്നാണ് വൈറസ് പകർന്നിട്ടുള്ളതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടാതെ രോഗലക്ഷണങ്ങളെ സംബന്ധിച്ചും കോവിഡിനെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. Content Highlights; Five per cent of all COVID-19 cases in India till April end were healthcare staff ICMR report


from mathrubhumi.latestnews.rssfeed https://ift.tt/36KtH03
via IFTTT