ന്യൂയോർക്ക്: ലോകത്ത് കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. യുഎസിൽ മാത്രം ഒരു ലക്ഷത്തിലേറെ പേർ കോവിഡിനിരയായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3,57,400 പേരാണ് ഇതുവരെ ലോകത്ത് കൊറോണവൈറസ് മഹമാരി ബാധിച്ച് മരിച്ചത്. 57,88,073 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൽ 24,97,140 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. യുഎസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 പേർ മരിച്ചതടക്കം 1,02,107 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 17 ലക്ഷത്തിലധികം പേർക്ക് യുഎസിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. യുഎസിനെ കൂടാതെ ബ്രസീലിൽ മാത്രമാണ് ബുധനാഴ്ച ആയിരത്തിലേറെ പേർ മരിച്ചിട്ടുള്ളത്. 1148 പേരാണ് ബ്രസീലിൽ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി. കോവിഡ്-19 മഹാമാരിയുടെ പുതിയ വ്യാപനകേന്ദ്രമായി ലാറ്റിനമേരിക്ക മാറിയെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്രസീലുൾപ്പെടെയുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഓഗസ്റ്റോടെ രോഗവ്യാപനവും മരണവും വർധിക്കുമെന്നും യു.എസിൽ നടത്തിയ പഠനത്തെ ചൂണ്ടിക്കാട്ടി ഡബ്ല്യു.എച്ച്.ഒ. പറഞ്ഞു. രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവുനൽകേണ്ട സമയമല്ലയിത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 25 ലക്ഷത്തോളം പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്; 1.43 ലക്ഷം പേർ മരിച്ചു. ദിനംപ്രതി റിപ്പോർട്ടുചെയ്യപ്പെടുന്ന രോഗബാധയുടെ എണ്ണത്തിൽ യൂറോപ്പിനെക്കാളും യു.എസിനെക്കാളും മുന്നിലാണ് ലാറ്റിനമേരിക്ക -ഡബ്ല്യു.എച്ച്.ഒ.യുടെ പാൻ അമേരിക്കൻ മേധാവി കാരിസ്സ എറ്റൈൻ പറഞ്ഞു. പെറു, ചിലി, എൽ സാൽവദോർ, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നിവിടങ്ങളിലും രോഗബാധയിൽ കാര്യമായ വർധനയുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ 10-ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്,ബ്രസീൽ, റഷ്യ, സ്പെയിൻ,യുകെ,ഇറ്റലി, ഫ്രാൻസ്,ജർമനി, തുർക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഒമ്പതാമതുള്ള തുർക്കിയും ഇന്ത്യയും തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂ. Content Highlights:coronavirus deaths globally-corona data world wide
from mathrubhumi.latestnews.rssfeed https://ift.tt/2M6Nw8k
via
IFTTT