Breaking

Tuesday, May 26, 2020

അതിര്‍ത്തിയില്‍ ചൈന ശക്തി കൂട്ടുന്നു; കൂടുതല്‍ സേനയെ അയച്ച് ഇന്ത്യ 

ന്യൂഡൽഹി: ഇന്ത്യാ- ചൈന അതിർത്തി തർക്കം പുതിയ വഴിത്തിരിവിലേക്ക്. ചൈനീസ് അതിർത്തിയിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചതായി റിപ്പോർട്ടുകൾ. ലഡാക്ക്, ഉത്തരാഖണ്ഡ് അതിർത്തികളിലാണ് ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്നാണ് വിവരങ്ങൾ. അതിർത്തിയിൽ ചൈന സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത് കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ലഡാക്കിലെ ഇന്ത്യാ- ചൈന യഥാർഥ നിയന്ത്രണ രേഖ ( ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) സംബന്ധിച്ച തർക്കങ്ങളാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. ഇവിടെ അധിക സേനാ വിന്യാസം നടത്തിയെങ്കിലും ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ ചൈനിസ് നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ഈ മേഖലലയിൽ കാൽനടയായുള്ള പട്രോളിങ് ദുഷ്കരമായതിനാലാണ് ആളില്ലാ വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഇതിലൂടെ ചൈനീസ് സൈനിക നീക്കങ്ങൾ അതാത് സമയത്ത് കൃത്യമായി അറിയാൻ സാധിക്കുമെന്ന് സൈനിക വൃത്തങ്ങസൾ പറയുന്നു. ലഡാക്കിലെ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് കൂടുതൽ സൈനികരെ വിന്യസിച്ചത്. അത്യാഹിതങ്ങൾ മുൻകൂട്ടി കണ്ട് റിസർവ് സേനയെന്ന കണക്കിലാണ് ഈ നീക്കം. ലഡാക്കിന് പുറമെ ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിട്ടുണ്ട്. ഗുൽദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ നീക്കം. Content Highlights:the Indian Army has increased its presence in LAC


from mathrubhumi.latestnews.rssfeed https://ift.tt/3enOuct
via IFTTT