കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് ചികിത്സയിലായിരുന്ന പത്തനംതിട്ട,തിരുവല്ല സ്വദേശി ജോഷി (65)യാണ് മരിച്ചത്. കോവിഡിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജോഷി പുലർച്ചെ രണ്ടുമണിയോടെയാണ് മരിച്ചത്. കടുത്ത പ്രമേഹ കഴിഞ്ഞ 11 നാണ് ഇദ്ദേഹം അബുദാബിയിൽ നിന്നെത്തിയത്. നിരീക്ഷണത്തിൽ കഴിയവെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ 18 മുതൽ ചികിത്സയിലായിരുന്ന ജോഷിയെ വിദഗ്ധ ചികിത്സക്കായാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് 27-ാം തിയതി മാറ്റിയത്. പ്രമേഹം, ഇതുമൂലമുണ്ടായ അമിത വണ്ണം, പ്രമേഹവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകൾ ഇവയൊക്കെ ഇദ്ദേഹത്തിനുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നടത്തവേയാണ് പ്രമേഹത്തിന്റെ കാഠിന്യം ഡോക്ടർമാർക്ക് മനസിലായത്. ഇദ്ദേഹത്തിന്റെ ബന്ധുക്കൾക്കും ജോഷി കടുത്ത പ്രമേഹ ബാധിതനാണെന്ന് മനസിലാക്കിയിരുന്നില്ലെന്നാണ് വിവരം. ഇതേതുടർന്ന് ഡോക്ടർമാരുടെ ഒരു സംഘം ഇദ്ദേഹത്തെ ചികിത്സിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ നില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് പുലർച്ചെ രണ്ടുമണിയോടെ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്മൃതദേഹം ഇന്നുതന്നെ സംസ്കരിക്കും. Content Highlights:one more Covid patient died in Kerala
from mathrubhumi.latestnews.rssfeed https://ift.tt/3esqd4Y
via
IFTTT