വിളവെടുപ്പിനൊരുങ്ങുന്ന ഇന്ത്യയിലെ കൃഷിയിടങ്ങൾ പാകിസ്താനിൽ നിന്നു വരുന്ന വെട്ടുകിളി കൂട്ടങ്ങളുടെ ആക്രമത്തിൽ കാർഷിക മേഖല ശക്തമായ ഭീഷണിയാണ് നേരിടുന്നത്. ഏപ്രിൽ രണ്ടാം വാരത്തോടെയാണ് പാകിസ്താനിൽനിന്നു വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. ഇവ രാജസ്ഥാനിലെ 18 ജില്ലകളിലെയും മധ്യപ്രദേശിലെ 12 ജില്ലകളിലേയും വിളകളെ നശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ വർഷം ഗുജറാത്തിലെ ബനസ്കന്ത, പാടൻ, കച്ച് എന്നീ മൂന്ന് അതിർത്തി ജില്ലകളിലെ കൃഷിയിടങ്ങളിലെ വിളകൾ മുഴുവൻ വെട്ടുകിളി ആക്രമണത്തിൽ നശിച്ചിരുന്നു. തുടർന്ന് പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ മുൻനടി സെെറ വസീം പങ്കുവച്ച ട്വീറ്റിനെതിരേ വ്യാപകമായി വിമർശനം ഉയരുകയാണ്. വെള്ളപ്പൊക്കം, വെട്ടുകിളി, പേൻ, തവളകൾ, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവർ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133) ഉദ്ധരിച്ചായിരുന്നു സെെറയുടെ പ്രതികരണം. ഇതിനെതിരേ ശക്തമായ വിമർശനം ഉയരുകയാണ്. സെെറ പാകിസ്താൻ അനുഭാവിയാണ് എന്നതാണ് വിമർശനം ഉന്നയിക്കുന്നവർ പ്രധാനമായും ആരോപിക്കുന്നത്. വെട്ടുകിളി ആക്രമണത്തിൽ രാജ്യത്തെ കർഷകർ ദുരിതമനുഭവിക്കുമ്പോൾ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്ന് മറ്റു ചിലർ ചോദിക്കുന്നു. എന്നാൽ അവർ പങ്കുവച്ചത് ഖുറാനിലെ വാക്യമാണെന്നും ഇതിനെതിരേ അസഹിഷ്ണുത ഉയർത്തുന്നത് ബാലിശമാണെന്നും സെെറയെ പിന്തുണയ്ക്കുന്നവർ പ്രതികരിച്ചു. സംഭവം വിവാദമായതോടെ സെെറ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ നീക്കം ചെയ്തു. ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സെെറ വസീം. കുറച്ച് നാളുകൾക്ക് ശേഷം സിനിമ തന്റെ മതവിശ്വാസങ്ങൾക്ക് എതിരാണെന്ന് വ്യക്തമാക്കി അവർ അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. Content Highlights: Actor Zaira Wasim criticized for posting religious verses locust attack,deletes Twitter Instagram, Dangal,secret superstar actress
from mathrubhumi.latestnews.rssfeed https://ift.tt/36I1OFT
via
IFTTT