Breaking

Wednesday, May 27, 2020

സൈന്യത്തോട് യുദ്ധ സജ്ജരാകാന്‍ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം

ബീജിങ്; ഇന്ത്യയുമായുള്ള അതിർത്തി തർക്കം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആഹ്വാനം. ഏറ്റവും മോശപ്പെട്ട സാഹചര്യത്തെ മുന്നിൽ കണ്ട് രാജ്യത്തിന്റെ പരമാധികാരം ദൃഢനിശ്ചയത്തോടെ സംരക്ഷിക്കണമെന്നും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്ക് ഷീ ജിൻ പിങ് നിർദ്ദേശം നൽകി. അതേസമയം ഏതെങ്കിലുമൊരു പ്രത്യക ഭീഷണിയേപ്പറ്റി അദ്ദേഹം പരാമർശിച്ചിട്ടില്ല. പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ), പീപ്പിൾസ് ആംഡ് പോലീസ് ഫോഴ്സ് എന്നിവുടെ പ്രതിനിധികളുമായി നടത്തിയ പ്ലീനറി മീറ്റിങ്ങിലാണ് ഷി ജിൻപിങ്ങിന്റെ യുദ്ധസജ്ജരാകാനുള്ള ആഹ്വാനം ഉണ്ടായത്. ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മീറ്റിങ് നടന്നത്. ഏറ്റവും മോശപ്പെട്ട പ്രതിസന്ധികളെ മുന്നിൽ കാണാനും അതിനനുസരിച്ച് പരിശീലനവും യുദ്ധസന്നദ്ധതയും വർധിപ്പിക്കണമെന്ന് സൈന്യത്തോട് ഷി ജിൻപിങ് ആവശ്യപ്പെട്ടു. എല്ലാത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യുകയും ദേശീയ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചൈനീസ് പ്രസിഡന്റ്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി, സർവ സൈന്യാധിപൻ തുടങ്ങി ചൈനയുടെ അധികാരത്തിന്റെ സർവസ്വവും 66 കാരനായ ഷീ ജിൻപിങ്ങാണ്. ആജീവനാന്ത അധികാര തുടർച്ചയാണ് അദ്ദേഹത്തിന് പാർട്ടി നൽകിയിരിക്കുന്നത്. ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖ ( ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) സിക്കിമിലെ അതിർത്തി മേഖല എന്നിവിടങ്ങളിൽ ഇന്ത്യാ- ചൈന സൈനിക സംഘർഷം പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ആഹ്വാനം എന്നതാണ് ശ്രദ്ധേയം. ഇതിന് പുറമെ അമേരിക്കയുമായി വളർന്നുവരുന്ന സംഘർഷം മറ്റൊരു ശീതയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന നിഗമനങ്ങളും നിലനിൽക്കുന്നുണ്ട്. Content Highlights:Chinese President Xi Jinping on Tuesday ordered the military to scale up the battle preparedness


from mathrubhumi.latestnews.rssfeed https://ift.tt/2X2fJDr
via IFTTT