ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്കായുള്ള ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് തുക കേന്ദ്രം വഹിക്കുന്നില്ലെന്നും സംസ്ഥാനങ്ങളാണ് വഹിക്കേണ്ടതെന്നും നയം വ്യക്തമാക്കി കേന്ദ്രസർക്കാർ. ടിക്കറ്റ് തുക അടയ്ക്കേണ്ടത് സംസ്ഥാനങ്ങളാണെന്നാണ് കേന്ദ്രം വ്യാഴാഴ്ച സുപ്രീം കോടതിയിലറിയിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്ക് ആരാണ് കൃത്യമായി പണം നൽകുന്നത് എന്ന ആശയക്കുഴപ്പത്തിനിടയിലാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 85 ശതമാനം നിരക്ക് കേന്ദ്രവും ബാക്കി 15 ശതമാനമാണ് സംസ്ഥാനങ്ങൾ നൽകുന്നതെന്നുമായിരുന്നു മുമ്പ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. കേന്ദ്രസർക്കാർ 85 ശതമാനം നിരക്ക് വഹിക്കുന്നുവെന്ന് ബിജെപി വക്താവ് സാംബിത് പത്രയും ഈ മാസം ആദ്യം അവകാശപ്പെട്ടിരുന്നു. കോവിഡ് -19 ലോക്ക്ഡൗണിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സുപ്രീംകോടതി പൊതുതാൽപര്യ ഹർജി സ്വീകരിച്ചതോടെയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. റെയിൽവേയുടെ പ്രത്യേക ശ്രമിക് ട്രെയിനുകളുടെ നിരക്കുകൾ ഒന്നുകിൽ തീവണ്ടി തരപ്പെടുത്തുന്ന സംസ്ഥാനമോ തൊഴിലാളികളെ സ്വീകരിക്കുന്ന സംസ്ഥാനമോ ആണ്നൽകുന്നത് എന്നാണ്കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. കുടിയേറ്റ തൊഴിലാളികൾ നിരക്ക് നൽകേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.കെ. കൗൾ, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചിനെ മേത്ത അറിയിച്ചു. കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് തുക ഈടാക്കുന്നില്ല എന്ന്എങ്ങനെ ഉറപ്പാക്കുമെന്ന് ബെഞ്ച് ചോദിച്ചപ്പോൾ ഇക്കാര്യത്തിൽ അതത് സംസ്ഥാനങ്ങൾറിപ്പോർട്ട് സമർപ്പിക്കണമെന്ന് മേത്ത പറഞ്ഞു. content highlights:Modi govt clarifies in Court that it's not paying Shramik Express fare, states paying bill
from mathrubhumi.latestnews.rssfeed https://ift.tt/2TRVPcx
via
IFTTT