Breaking

Wednesday, May 27, 2020

സ്വിഗ്ഗി, സൊമാറ്റോ ആപ്പുകളിലൂടെ ഒഡിഷയിലും മദ്യവിൽപ്പന

ന്യൂഡൽഹി: സ്വിഗ്ഗി, സൊമാറ്റോ ഭക്ഷണവിതരണ സംവിധാനങ്ങളിലൂടെ ഒഡിഷയും മദ്യവിൽപ്പന തുടങ്ങി. മദ്യവിൽപ്പനശാലകളിലെ തിരക്കൊഴിവാക്കാൻ കഴിഞ്ഞയാഴ്ച ജാർഖണ്ഡും ഇവയിലൂടെ മദ്യവിൽപ്പന ആരംഭിച്ചിരുന്നു. ഭുവനേശ്വറിലാണ് സംവിധാനം ഇപ്പോൾ ലഭ്യമെങ്കിലും താമസിയാതെ റൂർകേല, ബാലസോർ, ബലാങ്കിർ, സാംബൽപുർ, ബെർഹാംപുർ, കട്ടക്ക് എന്നിവിടങ്ങളിലേക്ക് വിതരണം വ്യാപിക്കുമെന്ന് സൊമാറ്റോ അറിയിച്ചു. ഭുവനേശ്വറിലും റൂർകേലയിലും ചെവ്വാഴ്ചതന്നെ മദ്യവിതരണം ആരംഭിച്ചതായി സ്വിഗ്ഗി അറിയിച്ചു. നേരിട്ടുള്ള ബന്ധമില്ലാതെ ഓൺലൈൻ മാർഗങ്ങളിലൂടെ മദ്യവിൽപ്പന നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2X1VAxo
via IFTTT