Breaking

Friday, May 29, 2020

സെന്‍സെക്‌സില്‍ 310 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തനേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 310 പോയന്റ് നഷ്ടത്തിൽ 31,890ലും നിഫ്റ്റി 84 പോയന്റ് താഴ്ന്ന് 9405ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. യുഎസ്-ചൈന തർക്കം രൂക്ഷമായതും പുറത്തുവരാനിരിക്കുന്ന ജനുവരി-മാർച്ച് പാദത്തിലെ ജിഡിപി ഡാറ്റ സംബന്ധിച്ച ആശങ്കയും വിപണിയിൽ പ്രതിഫലിച്ചു. ബിഎസ്ഇയിലെ 889 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 623 ഓഹരികൾ നഷ്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ബജാജ് ഓട്ടോ, യുപിഎൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം, ഹീറോ മോട്ടോർകോർപ്, ഗെയിൽ, ഐടിസി, ബ്രിട്ടാനിയ, വേദാന്ത, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/3gycpb6
via IFTTT