റിയാദ്: കൊറോണവൈറസ് മഹാമാരിയെ തുടർന്ന് സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും എടുത്തുകളയുക. ഓരോ ഘട്ടത്തിലും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ജനങ്ങളുടെ അവബോധമനുസരിച്ചിരിക്കും തീരുമാനങ്ങളെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൗദിയിൽ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് ഇപ്രകാരം മെയ് 28 മുതൽ മെയ് 30 വരെ രാവിലെ ആറിനും മൂന്നിനും ഇടയിൽ കർഫ്യൂ ഇളവ് ചെയ്യും. മക്കയ്ക്ക് പുറത്ത് മെയ് 31 മുതൽ എല്ലാ പള്ളികളും തുറന്ന് പ്രാർഥന ആരംഭിക്കും സൗദി നഗരങ്ങളിലേക്കും മറ്റു പ്രവിശ്യകളിലേക്കും യാത്ര ചെയ്യുന്നതിനുള്ള വിലക്ക് ഒഴിവാക്കി. മെയ് 30 മുതൽ ജൂൺ 20 വരെ കർഫ്യൂ രാത്രി എട്ടുവരെ കർഫ്യൂ ലഘൂകരിക്കും. മക്ക ഒഴികെയുള്ള ഇടങ്ങളിൽ ജൂൺ 21 മുതൽ ലോക്ക്ഡൗൺ പിൻവലിക്കും മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ എന്നിവക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി കച്ചവട സ്ഥാപനങ്ങൾ, മാളുകൾ, കഫേകൾ എന്നിവക്കും തുറക്കാം. ബ്യൂട്ടി പാർലറുകൾ,ബാർബർ ഷോപ്പ്, സ്പോർട്സ്-ഹെൽത്ത് ക്ലബ്ബുകൾ, തിയേറ്ററുകൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. ഞായറാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കും. ഉംറ തീർത്ഥാടകർക്കുള്ള വിലക്ക് തുടരും.
from mathrubhumi.latestnews.rssfeed https://ift.tt/2X1XjTg
via
IFTTT