ന്യൂഡൽഹി: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹിയിൽനിന്ന് മോസ്കോയിലേക്ക് തിരിച്ച വിമാനം തിരിച്ചുവിളിച്ചു. വിമാനം ഉസ്ബെകിസ്താനിലെത്തിയ വേളയിലായിരുന്നു തിരിച്ചുള്ള പറക്കൽ. വിമാനം യാത്ര തിരിക്കുംമുമ്പ് ജീവനക്കാരുടെ പരിശോധന നടത്തിയിരുന്നു. ഇതിൽ പൈലറ്റിന്റെ പരിശോധനഫലം പോസിറ്റീവ് എന്നുള്ളത് നെഗറ്റീവായി തെറ്റിദ്ധരിച്ചതോടെ പോവാനനുവദിച്ചു. പിന്നീടാണ് അബദ്ധം തിരിച്ചറിഞ്ഞതെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു. പിഴവു സംഭവിച്ചതാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഓഫീസ് അറിയിച്ചു. പൈലറ്റിനെ സമ്പർക്കവിലക്കിലാക്കിയ ശേഷം വിമാനം അണുവിമുക്തമാക്കി. ശനിയാഴ്ച വൈകീട്ടുതന്നെ മറ്റൊരു വിമാനം മോസ്കോയിലേക്ക് പുറപ്പെട്ടു. Content Highlights:Air India Delhi-Moscow flight turns back after pilot tests positive
from mathrubhumi.latestnews.rssfeed https://ift.tt/2TWNEvv
via
IFTTT