Breaking

Sunday, May 31, 2020

ജി-7 ഉച്ചകോടി മാറ്റിവെച്ചു; ഇന്ത്യയെ അടക്കം ക്ഷണിക്കാന്‍ പദ്ധതിയിടുന്നതായി ട്രംപ്

വാഷിങ്ടൺ: ജൂൺ അവസാനത്തോടെ നടക്കേണ്ടിയിരുന്ന ജി-7 ഉച്ചകോടി മാറ്റിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാൻ പദ്ധതിയിടുന്നതായും ട്രംപ് വ്യക്തമാക്കി. ഫ്ളോറിഡയിലെ കേപ് കനാവറയിൽ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങുന്നതിനിടെ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. നിലവിലെ ഫോർമാറ്റിലുള്ള ജി-7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ ഒരു കൂട്ടമാണെന്ന് ട്രംപ് പറഞ്ഞു. ജി-7 എന്ന നിലയിൽ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നാത്തതിനാൽ ഞാനിത് മാറ്റിവെയ്ക്കുന്നു ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുമാനം നാടകീയമായ ഒരു വഴിത്തിരിവാണ്. കൊറോണ മഹാമാരിയെ തുടർന്ന് അമേരിക്ക സാധാരാണ നിലയിലേക്ക് മടങ്ങി വരുന്നതിന്റെ പ്രകടനമായിട്ട് വാഷിങ്ടണിൽ വൻകിട വ്യവസായ രാജ്യങ്ങളുടെ ആതിഥേയത്വം വഹിക്കാൻ ശ്രമിച്ച ട്രംപ് നാടകീയമായിട്ടാണ് ഉച്ചകോടി മാറ്റിവെച്ചത്. യുഎസ്, ഇറ്റലി, ജപ്പാൻ,കാനഡ, ഫ്രാൻസ്, ജർമ്മനി, യു.കെ,യൂറോപ്യൻ യൂണിയൻ എന്നിവരടങ്ങുന്നതാണ് ജി7. ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം താൻ നിരസിച്ചതായി ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ അറിയിച്ചിരുന്നു. Content Highlights:Trump postpones G7 summit, plans to invite India, Russia,South Korea, Australia


from mathrubhumi.latestnews.rssfeed https://ift.tt/2ZU9zam
via IFTTT