Breaking

Thursday, May 28, 2020

കോവിഡ് സമൂഹവ്യാപന മുന്നറിയിപ്പുമായി വിദഗ്‌ധസമിതി

തിരുവനന്തപുരം: കോവിഡിന് സമൂഹവ്യാപനം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്‌ധസമിതി. മൂന്നു ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിൽ രോഗത്തിന്റെ ഉറവിടം അറിയാത്ത മുപ്പതോളം രോഗികളെ കണ്ടെത്തിയ സാഹചര്യത്തിലാണ് വിദഗ്‌ധസമിതി മുഖ്യമന്ത്രിയെ നേരിട്ട് ആശങ്ക അറിയിച്ചത്. രോഗബാധിതരുടെ എണ്ണം ഇപ്പോഴത്തെ രീതിയിൽ ഉയരുകയാണെങ്കിൽ ഒരുമാസത്തിനകം രണ്ടായിരത്തിനും മൂവായിരത്തിനുമിടയിൽ ആകുമെന്നാണ് സർക്കാർ കണക്കുകൂട്ടിയിട്ടുള്ളത്. ആദ്യ രണ്ടുഘട്ടങ്ങളിൽ കണ്ടെത്തിയ ഉറവിടമറിയാത്ത 23 രോഗികളുടെ വിവരം വിദഗ്‌ധസമിതി മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ, അടുത്തിടെ കണ്ണൂർ ധർമടത്ത് ഉറവിടമറിയാതെ കോവിഡ് ബാധിച്ച് മരിച്ചയാൾ, ചക്ക തലയിൽ വീണതിനു ചികിത്സതേടിയ കാസർകോട്ടുകാരൻ, കണ്ണൂരിലെ റിമാൻഡ് പ്രതികൾ, തിരുവനന്തപുരത്തെ അബ്കാരി കേസ് പ്രതി, കൊല്ലത്ത് പ്രസവ ശസ്ത്രക്രിയയ്‌ക്കെത്തിയ യുവതി എന്നിങ്ങനെ ഉറവിടമറിയാത്ത രോഗികളുടെ വിവരവും വിദഗ്‌ധസമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദഗ്‌ധസമിതിയുടെ നിർദേശം കണക്കിലെടുത്താണ് ദിവസം 3000 പരിശോധനവീതം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2M3SUZP
via IFTTT