Breaking

Tuesday, May 26, 2020

ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവ്

ദുബായ്: ദുബായിൽ കൊവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവ്. ദുബായിൽ ബുധനാഴ്ച മുതൽ രാവിലെ 6 മണി തൊട്ട് രാത്രി 11 മണിവരെ യാത്രാ നിയന്ത്രണങ്ങളുണ്ടാകില്ല. എല്ലാത്തരം വ്യവസായങ്ങളും പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് യാത്രാ നിയന്ത്രണത്തിൽ അയവു വരുത്തിയത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സുപ്രീം കമ്മറ്റിയുടേതാണ് തീരുമാനം. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ആകും വ്യവസായങ്ങൾ പുനരാരംഭിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/3ehoXRX
via IFTTT