Breaking

Saturday, May 30, 2020

‘ഇന്ത്യ’ വേണ്ട, ‘ഭാരതം’ മതി; ഹർജി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഇന്ത്യയുടെ പേര് 'ഭാരതം' എന്നാക്കാൻ ഭരണഘടനാഭേദഗതി വേണമെന്ന ഹർജി ജൂൺ രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. 'ഭാരതം' എന്നോ 'ഹിന്ദുസ്ഥാൻ' എന്നോ വിളിക്കുന്നതിനുപകരം ഇപ്പോഴും 'ഇന്ത്യ' എന്നു പറയുന്നത് 'കൊളോണിയൽ ഹാങ്ഓവറി'ന്റെ ഭാഗമാണെന്ന് ഡൽഹി സ്വദേശി നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തണമെന്നാണ് ആവശ്യം. ഇംഗ്ലീഷ് പേര് മാറ്റുന്നത് നമ്മുടെ ദേശീയതയിൽ അഭിമാനമുണ്ടാക്കാൻ സഹായിക്കുമെന്ന് പരാതിയിൽ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3eBCJ1V
via IFTTT