വാഷിങ്ടൺ/ ബ്രസീലിയ: കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന ബ്രസീലിൽ തിങ്കളാഴ്ച മരിച്ചത് 703 പേർ. എന്നാൽ മരണ സംഖ്യയിൽ മുന്നിൽ നിൽക്കുന്ന അമേരിക്കയിലാവട്ടെ ബ്രസീലിലേതിനേക്കാൽ കുറവാണ് ഒറ്റ ദിവസത്തെ മരണ സംഖ്യ.തിങ്കളാഴ്ച617 പേരാണ് അമേരിക്കയിൽ മരിച്ചത്.തിങ്കളാഴ്ച മാത്രം ലോകത്താമാകമാനം 2826 പേരാണ് മരിച്ചത്. 96,505 ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. യുഎസ്സിൽ ഇതുവരെ 17.06 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 99,805 ആയി. ഇന്നലെ മാത്രം യുഎസ്സിൽ രോഗം സ്ഥിരീകരിച്ചത് 19,608 പേർക്കാണ്. യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലിൽ 3.76 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 3.53 ലക്ഷം ആണ് റഷ്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിൽ മരണ നിരക്ക് വളരെ കുറവാണ്. 3633 പേരാണ് റഷ്യയിൽ കോവിഡ് ബാധിതരായി മരിച്ചത്.എന്നാൽ ബ്രസീലിൽ 23,522 ആയി മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ 806 പേരാണ് മരിച്ചത്. അമേരിക്കയിലാവട്ടെ 505ഉം ടെസ്റ്റിങ്ങുകളുടെ അപര്യാപ്തത നിലനിൽക്കുന്നതിനാൽ ബ്രസീലിൽ കേസുകളുടെ എണ്ണം കൂടാനാണ് സാധ്യത. ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55.84ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചത് 3.47 ലക്ഷം പേരാണ്. 23.62 ലക്ഷത്തിലധികം പേർ രോഗവിമുക്തരായി. 28.73 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. ഇതിൽ 53,167 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 28.20 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്. രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 17.06 ലക്ഷം 99,805 ബ്രസീൽ 3.77 ലക്ഷം 23,522 റഷ്യ 3.53ലക്ഷം 3,633 സ്പെയിൻ 2.82ലക്ഷം 26,837 യുകെ 2.61ലക്ഷം 36,914 ഇറ്റലി 2.30ലക്ഷം 32,877 ഫ്രാൻസ് 1.83ലക്ഷം 28,432 ജർമ്മനി 1.80ലക്ഷം 8428 തുർക്കി 1.58 ലക്ഷം 4,369 ഇന്ത്യ 1.45ലക്ഷം 4,172 ഇറാൻ 1.37ലക്ഷം 7,451 പെറു 1.37ലക്ഷം 3629 കാനഡ 85,711 6545 ചൈന 82,985 4,634 content highlights:Covid 19 death World Updates, brazil have more death in one day than US
from mathrubhumi.latestnews.rssfeed https://ift.tt/2B1UUzz
via
IFTTT