Breaking

Friday, May 29, 2020

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി നല്ല മാനസികാവസ്ഥയിലല്ലെന്ന്‌ ട്രംപ്

വാഷിങ്ടൺ: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ആവർത്തിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വലിയ സംഘർഷത്തിൽ പ്രധാനമന്ത്രി മോദി നല്ല മാനസികാവസ്ഥയിലല്ലെന്ന് ട്രംപ് പറഞ്ഞു. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘർഷം നടക്കുകയാണെന്നും ട്രംപ് പറഞ്ഞു. അവർ എന്നെ ഇന്ത്യയിൽ ഇഷ്ടപ്പെടുന്നു. ഈ രാജ്യത്തെ മാധ്യമങ്ങൾ എന്നെ ഇഷ്ടപ്പെടുന്നതിനേക്കാൾ അവർ എന്നെ ഇന്ത്യയിൽ ഇഷ്ടപ്പെടുന്നു. എനിക്ക് മോദിയെ ഇഷ്ടമാണ്. നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം ഒരു മാന്യനാണ് ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘട്ടനം നടക്കുകയാണ്. 1.4 ബില്യൺ ആളുകൾ ഓരോ രാജ്യങ്ങളിലുമുണ്ട്. വളരെ ശക്തരായ സൈന്യമുള്ള രാജ്യമാണ് രണ്ടും. ഇന്ത്യ സന്തുഷ്ടരല്ല, ഒരുപക്ഷേ ചൈനയും സന്തുഷ്ടരായിരിക്കില്ല. ഇന്ത്യ-ചൈന അതിർത്തി തർക്കം സംബന്ധിച്ച മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ട്രംപ് മറുപടി നൽകി. ഞാൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു.ചൈനയുമായുള്ള അതിർത്തിത്തർക്കത്തിൽ മോദി നല്ല മാനസികാവസ്ഥയിലല്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. Content Highlights:PM Modi Not In "Good Mood" Over Border Row With China: Donald Trump


from mathrubhumi.latestnews.rssfeed https://ift.tt/36E9CbL
via IFTTT