Breaking

Thursday, May 28, 2020

പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് ഉത്രക്ക് മയക്കുമരുന്ന് നല്‍കിയെന്ന് സൂരജ്

കൊട്ടാരക്കര: ഉത്രകൊലപാതക കേസിൽ ഭർത്താവ് സൂരജിന്റെ കൂടുതൽ മൊഴിവിവരങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്നു നൽകിയിരുന്നതായി സൂരജ് പോലീസിന് മൊഴി നൽകി. പാമ്പനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുൻപായിരുന്നു ഇത്. പായസത്തിലും ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലർത്തി നൽകിയത്. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെപോയതെന്നും പോലീസ് കരുതുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമാവും. ഉത്രയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തിലും മയക്കു ഗുളിക നൽകിയിരുന്നെന്നും സൂരജ് മൊഴി നൽകിയിട്ടുണ്ട്. ആദ്യ തവണ അണലി കടിച്ചപ്പോൾ ഉത്ര എന്തുക്കൊണ്ട് ഉറക്കത്തിൽ നിന്ന് ഉണർന്നില്ലെന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ഉറക്ക ഗുളിക നൽകിയിരുന്നെന്ന സൂരജിന്റെ മൊഴിയോടെ അക്കാര്യത്തിന് വ്യക്തത വന്നിരിക്കുന്നു. ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നു സമ്മതിക്കുന്ന സൂരജ്, പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദംകേട്ടുവെന്നുമാണ് കഴിഞ്ഞ ദിവസം മൊഴി നൽകിയത്. അണലി കടിക്കുന്നതിനുംമുമ്പ് വീട്ടിൽ സ്റ്റെയർകെയ്സിന്റെ പടികളിൽ ഉത്ര കണ്ടുവെന്നു പറയുന്ന പാമ്പ് ചേരയായിരുന്നുവെന്നാണ് സൂരജ് പോലീസിനു നൽകിയ മൊഴി. Content Highlights:uthra snake biting murder case-sooraj claims


from mathrubhumi.latestnews.rssfeed https://ift.tt/2M76ICJ
via IFTTT