Breaking

Saturday, May 30, 2020

ചാരനല്ല, അത് വെറും പാവം; പാകിസ്താനില്‍ നിന്നെത്തിയ പ്രാവിനെ പോലീസ് സ്വതന്ത്രമാക്കി

ശ്രീനഗർ: ചാരപ്രവർത്തനം നടത്താൻ ഉപയോഗിച്ചുവെന്ന സംശയത്തെ തുടർന്ന് പിടികൂടിയ പ്രാവിനെ ജമ്മു കശ്മീർ പോലീസ് വിട്ടയച്ചു. ഇന്ത്യാ- പാക് അതിർത്തിയിൽ കൂടി തുടർച്ചയായി പറന്നതിനെ തുടർന്നാണ് പ്രാവിനെ പിടികൂടിയത്. പാകിസ്താൻകാരനായ മത്സ്യത്തൊഴിലാളിയുടേതാണ് പ്രാവെന്നാണ് വിവരം, പ്രാവിനെ സ്വതന്ത്രമാക്കിയെന്നും സംശയകരമായി യാതൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം സ്വതന്ത്രമാക്കി വിട്ടെങ്കിലും പ്രാവ് അതിന്റെ ഉടമസ്ഥന്റെ സമീപത്തേക്ക് പോകുമോയെന്ന കാര്യത്തിൽ പോലീസിന് ഉറപ്പൊന്നുമില്ല. കശ്മീർ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ഹബീബുള്ള എന്നയാളുടേതാണ് പ്രാവ്. അതിർത്തിയിൽ തുടർച്ചയായി പറന്നു നടന്നതിനെ തുടർന്ന് പ്രദേശവാസികളാണ് പ്രാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രാവിന്റെ കാലിൽ അണിയിച്ചിരുന്ന വളയത്തിൽ ചില നമ്പരുകൾ എഴുതിവെച്ചിരുന്നു. ഇത് ഭീകരവാദികൾക്കുള്ള രഹസ്യ കോഡുകളാണെന്നായിരുന്നു ആരോപണങ്ങൾ. എന്നാൽ ഇതെല്ലാം ഹബീബുള്ള നിഷേധിക്കുന്നു. പ്രാവ് പറത്തിൽ മത്സരത്തിനായി പരിശീലിപ്പിച്ചതാണ് ആ പ്രാവെന്നാണ് ഇദ്ദേഹം പറയുന്നത്. കാലിലെ വളയത്തിൽ ഉള്ളത് തന്റെ മെബൈൽ നമ്പരാണെന്നും രഹസ്യ കോഡുകൾ അല്ലെന്നും ഹബീബുള്ള പറയുന്നു. 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണി ഉയർത്തുന്ന ചില കാര്യങ്ങൾ കുറിച്ച പേപ്പർ തുണ്ട് കാലിൽ വെച്ച് അയച്ച ഒരു പ്രാവിനെ കശ്മീരിൽ നിന്ന് പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് പ്രാവിനേപ്പറ്റി അന്വേഷണം നടത്തിയത്. Content Highlights:India Returns Alleged Bird Spy to Pakistan


from mathrubhumi.latestnews.rssfeed https://ift.tt/36KHWCc
via IFTTT