വാഷിങ്ടൺ/ ബ്രസീലിയ: കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന ബ്രസീലിൽ പുതുതായി സ്ഥിരീകരിച്ചത് 29,526 കേസുകളാണ്. അമേരിക്കയിൽ 25,069 കേസുകളും. വെള്ളിയാഴ്ച ബ്രസീലിൽ 24,151 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അമേരിക്കയിൽ വെള്ളിയാഴ്ച സ്ഥിരീകരിച്ച കേസുകൾ ബ്രസീലിലേതിനേക്കാൾ കുറവാണ്. 22,658. ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം അമേരിക്കയിൽ 17.94 ലക്ഷമായി.1212 പേരാണ് അമേരിക്കയിൽ ഒറ്റ ദിവസം മരണപ്പെട്ടത്. ബ്രസീലിലാവട്ടെ 1180 പേരും. യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലിൽ 4.68 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 3.87 ലക്ഷം ആണ് റഷ്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിൽ മരണ നിരക്ക് വളരെ കുറവാണ്. 4374 പേരാണ് റഷ്യയിൽ കോവിഡ് ബാധിതരായി മരിച്ചത്. എന്നാൽ ബ്രസീലിൽ 29,526 ആയി മരണം. ടെസ്റ്റിങ്ങുകളുടെ അപര്യാപ്തത നിലനിൽക്കുന്നതിനാൽ ബ്രസീലിൽ കേസുകളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഇന്ത്യയിലും ദിനം പ്രതിയുള്ള മരണങ്ങൾ കൂടുകയാണ്. ഏറ്റവും പുതുതായി കൂടുതൽ മരണം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ലോകത്ത് അഞ്ചാംസ്ഥാനത്താണ് ഇന്ത്യ. 269 പേരാണ്പുതുതായി ഇന്ത്യയിൽ മരിച്ചത്. കോവിഡ് കേസുകളിൽ മൂന്നാം സ്ഥാനത്തുനിൽക്കുന്ന റഷ്യയിൽ പോലും പുതുതായി 232 പുതിയ മരണങ്ങളേ രേഖപ്പെടുത്തിയിട്ടുള്ളൂ. ലോകത്ത്കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60.26ലക്ഷമായി. ഇതുവരെ 36.64 ലക്ഷം പേർ രോഗബാധിതരായി മരണപ്പെട്ടു. 26 ലക്ഷം പേരാണ് ലോകമാകമാനം ഇതുവരെ രോഗമുക്തി നേടിയത്. 29.50 ലക്ഷം പേർക്ക്ചെറിയ രോഗബാധമാത്രമേയുള്ളൂ. അതേ സമയം 53,736 പേരുടെ നില ഗുരുതരമാണ്. രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 17.94 ലക്ഷം 1,04542 ബ്രസീൽ 4.68 ലക്ഷം 27,944 റഷ്യ 3.87ലക്ഷം 4,374 സ്പെയിൻ 2.85ലക്ഷം 27,121 യുകെ 2.71ലക്ഷം 38,161 ഇറ്റലി 2.32ലക്ഷം 33,229 ഫ്രാൻസ് 1.86ലക്ഷം 28,714 ജർമ്മനി 1.83ലക്ഷം 8,594 ഇന്ത്യ 1.73ലക്ഷം 4,980 തുർക്കി 1.62 ലക്ഷം 4,489 പെറു 1.48ലക്ഷം 4230 ഇറാൻ 1.46ലക്ഷം 7,677 content highlights:Covid cases world updates Brazil have more new cases than America
from mathrubhumi.latestnews.rssfeed https://ift.tt/3eyhfD8
via
IFTTT