Breaking

Friday, May 29, 2020

വിവരങ്ങള്‍ ചോരുന്നു, യോഗ അജന്‍ഡകളില്‍ തീരുമാനമായില്ല; ട്വന്റി 20 ലോകകപ്പ് തീരുമാനം പിന്നീട്

ന്യൂഡൽഹി: വ്യാഴാഴ്ച നടന്ന യോഗത്തിൽ ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന അജൻഡകളിൽമേലുള്ള തീരുമാനം ജൂൺ 10-നു ശേഷം മാത്രം എടുത്താൽ മതിയെന്ന് തീരുമാനിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ബോർഡ് യോഗം പിരിഞ്ഞു. ഐ.സി.സിയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പോലും ചോരുന്നത് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് നിശ്ചയിച്ചിരുന്ന അജൻഡകളിലുള്ള തീരുമാനം മറ്റൊരു തീയതിയിലേക്ക് മാറ്റിയത്. ചെയർമാൻ ശശാങ്ക് മനോഹറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഐ.സി.സി ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തിലും യോഗത്തിൽ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്പ്രേമികളും സംഘാടകരും ആകാംക്ഷയോടെ കാത്തിരുന്ന ഈ വർഷത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ കാര്യത്തിലും അന്തിമതീരുമാനമായില്ല. വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) യോഗം ചേർന്നെങ്കിലും ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ജൂൺ 10-നു ശേഷമായിരിക്കുമെന്ന് നിശ്ചയിച്ച് പിരിഞ്ഞു. യോഗത്തിൽ ഐ.സി.സിയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പോലും ചോരുന്നതിനെ കുറിച്ച് നിരവധി അംഗങ്ങൾ ആശങ്ക ഉന്നയിച്ചു. ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രഹസ്യാത്മകത ഉറപ്പുവരുത്തേണ്ടുന്ന കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും ആവശ്യമുയർന്നു. ഐ.സി.സിയുടെ എത്തിക്സ് ഓഫീസറുടെ നേതൃത്വത്തിൽ വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ഉടൻ ആരംഭിക്കാൻ ഏകകണ്ഠേന ധാരണയാകുകയും ചെയ്തു. Content Highlights: All decisions deferred until June 10 after members raise confidentiality issues in ICC Board meeting


from mathrubhumi.latestnews.rssfeed https://ift.tt/3eyDVmH
via IFTTT