Breaking

Wednesday, May 27, 2020

സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്‍; ഗ്ലിന്‍ പാര്‍ഡോ ഓര്‍മയായി

ലണ്ടൻ: പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയുടെ മുൻ താരം ഗ്ലിൻ പാർഡോ (73) അന്തരിച്ചു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ എന്ന റെക്കോഡ് സ്വന്തമാക്കിയ താരമായിരുന്നു പാർഡോ. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 1962-ൽ വെറും 15 വർഷവും 341 ദിവസവും പ്രായമുള്ളപ്പോൾ ബർമിങ്ങാം സിറ്റിക്കെതിരെയാണ് പാർഡോ അരങ്ങേറ്റ മത്സരം കളിച്ചത്. പ്രതിരോധനിര താരമായിരുന്നു. 1960-കളിൽ ജോ മെർസറിന്റെയും മാൽക്കം ആലിസന്റെയും ടീമുകളിലെ അവിഭാജ്യഘടകമായിരുന്നു പാർഡോ. ഗോൾ നേടാൻ ഇഷ്ടപ്പെട്ടിരുന്ന ഡിഫൻഡറായാണ് പാർഡോയെ സഹകളിക്കാർ ഓർക്കുന്നത്. 1962 മുതൽ 1976 വരെ നീണ്ടുനിന്ന 14 വർഷത്തെ കരിയറിൽ, പാർഡോ തന്റെ ഏക ക്ലബ്ബായ മാഞ്ചെസ്റ്റർ സിറ്റിക്കായി 380 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 22 ഗോളുകളും സ്വന്തമാക്കി. സിറ്റിക്കൊപ്പം 1968-ലെ ലീഗ് കിരീടം, 1969-ലെ എഫ്എ കപ്പ് കിരീടം, 1970-ലെ ലീഗ് കപ്പ് കിരീടം എന്നിവ നേടി. 1970-ൽ വെംബ്ലിയിൽ വെസ്റ്റ് ബ്രോമിനെതിരേ നടന്ന ലീഗ് കപ്പ് ഫൈനലിൽ ഗോൾ നേടി. അതേ വർഷം തന്നെ അതേവർഷം മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ ജോർജ് ബെസ്റ്റുമായുള്ള ടാക്കിളിനിടെ ഗുരുതരമായി പരിക്കേറ്റ പാർഡോ പിന്നീട് രണ്ടു വർഷം കളിത്തിലിറങ്ങിയില്ല. ദേശീയ ടീമിൽ അവസരം ലഭിക്കാത്ത ഏറ്റവും മികച്ച ഇംഗ്ലണ്ട് താരമെന്നാണ് പാർഡോ അറിയപ്പെടുന്നത്. Content Highlights: Former Manchester City Player Glyn Pardoe Dies At 73


from mathrubhumi.latestnews.rssfeed https://ift.tt/36yfKCc
via IFTTT