ഇസ്ലാമാബാദ്: ഇന്ത്യയുടെ ഏത് ആക്രമണത്തിനും അതിനുയോജിച്ച പ്രതികരണം തന്നെ നൽകുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. ഏതുതരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാൻ രാജ്യത്തെ ജനങ്ങളും സായുധസേനയും എല്ലായ്പ്പോഴും തയ്യാറാണെന്നും ഖുറേഷി പറഞ്ഞു. ബുധനാഴ്ച ഇന്ത്യയുടെ ഒരു ഡ്രോൺ പാക് മണ്ണിൽഇറക്കിയതായിഖുറേഷി ആരോപിച്ചു.പാകിസ്താൻസമാധാനത്തിന്റെ പാതയാണ് ഇഷ്ടപ്പെടുന്നതെന്നുംഎന്നാൽ ശാന്തതയോടുള്ള തങ്ങളുടെ താൽപര്യത്തെ ബലഹീനതയായി കാണരുതെന്നും ഖുറേഷി മുന്നറിയിപ്പ് നൽകി. ഖുറേഷിയുടെ പ്രസ്താവനയോട് ഇന്ത്യഇതുവരെ പ്രതികരിച്ചിട്ടില്ല. കശ്മീരിലെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും അടുത്ത ആഴ്ചകളിൽ ഇന്ത്യയെ ആവർത്തിച്ച് കുറ്റപ്പെടുത്തിയിരുന്നു. നേപ്പാളുമായുള്ള ഇന്ത്യയുടെ അതിർത്തിപ്രശ്നം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ഇമ്രാൻഖാൻ വിമർശനമുന്നയിച്ചിരുന്നു. അതേ സമയം രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തിലുള്ള ഇടപെടലുകളെ ഇന്ത്യ തളളുകയാണ് ഉണ്ടായത്. Content Highlights:Aggression by India will receive befitting response: Pak Foreign minister
from mathrubhumi.latestnews.rssfeed https://ift.tt/2XAhAi2
via
IFTTT