തിരുവനന്തപുരം: രണ്ടുമാസത്തെ അനിശ്ചിതത്വത്തിനുശേഷം എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ ചൊവ്വാഴ്ച ആരംഭിക്കും. പൊതുഗതാഗതത്തിന് പരിമിതികളുള്ളതിനാൽ സ്കൂൾബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങളും അനുവദിക്കും. കുട്ടികളും അധ്യാപകരും മുഖാവരണം ധരിക്കണം. ഉത്തരക്കടലാസുകൾ അധ്യാപകർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളിലേക്കാണ് ഇടേണ്ടത്. ഇത് ഏഴുദിവസം സ്കൂളിൽ സൂക്ഷിച്ചശേഷം അയച്ചാൽ മതിയെന്നാണ് ആരോഗ്യവകുപ്പ് നിർദേശം. എന്നാൽ, പരീക്ഷ കഴിയുന്നമുറയ്ക്ക് അവ അതത് മൂല്യനിർണയ കേന്ദ്രങ്ങളിലേക്കയക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
from mathrubhumi.latestnews.rssfeed https://ift.tt/3d5nG0f
via
IFTTT