Breaking

Wednesday, May 27, 2020

ലഡാക്കില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍; സേനാ ബലം വര്‍ധിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ചൈനീസ് സൈന്യം അംഗബലം വർധിപ്പിച്ചതിന് പിന്നാലെ ലഡാക്കിൽ ഇന്ത്യയും സൈനിക ബലം വർധിപ്പിച്ചു. തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓൾഡിയിലെ പാലത്തിന് സമീപമുള്ള ഇന്ത്യയുടെ സൈനിക പോസ്റ്റിന് സമീപമാണ് കൂടുതൽ സൈനികരെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കാരക്കോറം ചുരത്തിലെ അവസാനത്തെ സൈനിക പോസ്റ്റാണ് ഇവിടം. ചൈനീസ് സൈന്യത്തെ ഇന്ത്യയുടെ മണ്ണിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ പ്രതിരോധിക്കുക എന്നലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുമായും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ സൈന്യം ചൈനീസ് അതിർത്തിയിൽ സേനവിന്യാസം ശക്തമാക്കിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ ആയിരക്കണക്കിന് ഇന്ത്യൻ- ചൈനീസ് സൈനികർ മുഖത്തോട് മുഖം നിൽക്കുന്നതിന് തുല്യമായ സാഹചര്യത്തിൽ കൂടിയാണ് കടന്ന് പോകുന്നത്. നിയന്ത്രണ രേഖയിൽ നിലവിൽ തുടരുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻഅനുവദിക്കില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ആധിപത്യം സ്ഥാപിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇന്ത്യ ഇവിടെ നിർമിച്ചുകൊണ്ടിരിക്കുന്ന ദർബുക്-ഷൈക്- ദൗലത് ബേഗ് ഓൾഡി റോഡ് നിർമാണം തടയുക എന്നതാണ് ചൈനയുടെ ശ്രമം. ഇന്ത്യയ്ക്ക് സൈനികമായി മേൽകൈ നൽകുന്ന റോഡ് നിർമാണം പൂർത്തിയാകാൻ ചൈന ആഗ്രഹിക്കുന്നില്ലെന്നും സേനാ വൃത്തങ്ങൾ പറയുന്നു. ലഡാക്കിൽ ചൈന 5,000 സൈനികരെ വിന്യസിച്ചിട്ടുണ്ടാകാമെന്നാണ് ഇന്ത്യൻ സൈന്യം കണക്കുകൂട്ടുന്നത്. ദോക്ലാം സംഘർഷത്തിന് സമാനമായ സാഹചര്യത്തിലേക്കാണ്ലഡാക്കിൽ കാര്യങ്ങൾ പോകുന്നത്. അതേസമയം ഇന്ത്യയുമായുള്ള അതിർത്തി തർക്കം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആഹ്വാനം ചെയ്തതായി റിപ്പോർട്ടുകളും പുറത്തുവന്നു. ഏറ്റവും മോശപ്പെട്ട സാഹചര്യത്തെ മുന്നിൽ കണ്ട് രാജ്യത്തിന്റെ പരമാധികാരം ദൃഢനിശ്ചയത്തോടെ സംരക്ഷിക്കണമെന്നും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്ക് ഷീ ജിൻ പിങ് നിർദ്ദേശം നൽകി. അതേസമയം ഏതെങ്കിലുമൊരു പ്രത്യക ഭീഷണിയേപ്പറ്റി അദ്ദേഹം പരാമർശിച്ചിട്ടില്ല. ഏറ്റവും മോശപ്പെട്ട പ്രതിസന്ധികളെ മുന്നിൽ കാണാനും അതിനനുസരിച്ച് പരിശീലനവും യുദ്ധസന്നദ്ധതയും വർധിപ്പിക്കണമെന്ന് സൈന്യത്തോട് ഷി ജിൻപിങ് ആവശ്യപ്പെട്ടു. എല്ലാത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യുകയും ദേശീയ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. Content Highlights:India has decided to hold firm on the border standoff with China along LAC in Ldak


from mathrubhumi.latestnews.rssfeed https://ift.tt/2A9lYwf
via IFTTT