ദുബായ്: കോവിഡ്19 ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മൂന്ന് മലയാളികൾകൂടി മരിച്ചു. യുഎഇയിൽ രണ്ടു പേരും സൗദി അറേബ്യയിൽ ഒരാളുമാണ് മരിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശി മൊയ്തൂട്ടി (50) അബുദാബിയിലും മലപ്പുറം കടുങ്ങാപുരം കട്ട്ലശ്ശേരി സ്വദേശി ഷാഹുൽ ഹമീദ് (37)അജ്മാനിലും കോഴിക്കോട് പെരുമണ്ണ സ്വദേശി വി.പി.അബ്ദുൾ ഖാദർ (55) സൗദി അറേബ്യയിലും മരിച്ചു. സൗദി അൽകോബറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുൾ ഖാദർ. ഭാര്യ സുഹറ. മക്കൾ: അജാസ്, റാഷിദ്, ജസ്ന കേരള സാംസ്കാരികവേദി പ്രവർത്തകനായിരുന്നു അബുദാബിയിൽ മരിച്ച മൊയ്തുട്ടി. ഭാര്യ: റംല. മക്കൾ: സഫ്വാൻ, സുഹൈൽ, സഹ്ല. അജ്മാൻ ഖലീഫ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഷാഹുൽ ഹമീദ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഭാര്യ: റഹീന, മക്കൾ: ഷഹാന നസ്രിൻ, മുഹമ്മദ് ഷാദിൽ.
from mathrubhumi.latestnews.rssfeed https://ift.tt/36J1jvb
via
IFTTT