Breaking

Thursday, May 28, 2020

ആർ. ശ്രീലേഖ: ഡി.ജി.പി. പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. ഇനി ഡി.ജി.പി. പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിതയും. എ.ഡി.ജി.പി.യായിരുന്ന ശ്രീലേഖയ്ക്ക് ഡി.ജി.പി.യായി സ്ഥാനക്കയറ്റം നൽകിയാണ് അഗ്നിരക്ഷാവിഭാഗം മേധാവിയായി നിയമിച്ചത്. സംസ്ഥാന പോലീസിലെ മുതിർന്ന ഡി.ജി.പി.മാരായ ജേക്കബ് തോമസ്, എ. ഹേമചന്ദ്രൻ എന്നിവർ സ്ഥാനമൊഴിയുന്നതിനുപകരമായാണ് എൻ. ശങ്കർറെഡ്ഡി, ആർ. ശ്രീലേഖ എന്നിവരെ ഡി.ജി.പി.മാരാക്കിയത്. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്. കോളേജ് അധ്യാപിക, റിസർവ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷമാണ് കാക്കിയണിഞ്ഞത്. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയായിരുന്നു. സി.ബി.ഐ.യുടെ കൊച്ചി, ന്യൂഡൽഹി കേന്ദ്രങ്ങളിലും ജോലിചെയ്തു. എറണാകുളം ഡി.ഐ.ജി.യായി പ്രവർത്തിച്ചശേഷം പൊതുമേഖലാ സ്ഥാപനങ്ങളായ റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എന്നിവയുടെ എം.ഡി.യായും പ്രവർത്തിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി., വിജിലൻസ് ഡയറക്ടർ, ഇന്റലിജൻസ് എ.ഡി.ജി.പി., ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മിഷണർ തുടങ്ങിയ ചുമതലകളും വഹിച്ചു. പ്രവീൺ വധക്കേസ്, കിളിരൂർ കേസ്, കൺസ്യൂമർ ഫെഡിലെ ക്രമക്കേട് തുടങ്ങിയവയുടെ അന്വേഷണ ഉദ്യോഗസ്ഥയുമായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ ജീജാ മാധവൻ കർണാടകത്തിൽ ഡി.ജി.പി. പദവിയിൽ ഇരുന്നിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ഡി.ജി.പി. പദവിയിലെത്തുന്ന ആദ്യവനിതയാണ് അവർ.


from mathrubhumi.latestnews.rssfeed https://ift.tt/2Xz29GR
via IFTTT